പുരസ്‌കാര വിതരണവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു
എരുമപ്പെട്ടി: യൂത്ത് കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി വിദ്യാഭ്യാസ പുരസ്‌ക്കാരം, ഷാജി അമ്മാട്ട് പ്രതിഭാ പുരസ്‌ക്കാര വിതരണം,സമൂഹ നോമ്പുതുറ എന്നിവ സംഘടിപ്പിച്ചു.
അനില്‍ അക്കര എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മുന്‍ ഡി.സി.സി പ്രസിഡന്റ് ഒ .അബ്ദുള്‍ റഹ്മാന്‍ കുട്ടി മതസൗഹാര്‍ദ്ദ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി വിദ്യാഭ്യാസ പുരസ്‌ക്കാരം ഡി.സി.സി.ജനറല്‍ സെക്രട്ടറി വി.കെ.രഘുസ്വാമി വിതരണം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിബിന്‍ കെ.മോഹനന്‍ അധ്യക്ഷനായി.
വെള്ളത്തേരി മഹല്ല് ഖത്തീബ് അബ്ദുള്‍ ലത്തീഫ് ബാഖവി, ആചാര്യ വിനോദ് ജി.വാസുദേവ് എന്നിവര്‍ മതസൗഹാര്‍ദ്ദ സന്ദേശം നല്‍കി.ഡി.സി.സി സെക്രട്ടറി ടി.കെ. ശിവശങ്കരന്‍, യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി. കേശവന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ജയശങ്കര്‍, കല്യാണി എസ്.നായര്‍ സംസാരിച്ചു.
ചടങ്ങിന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ എം.പി.റഫീക്ക് തങ്ങള്‍, ജംഷീര്‍ പഴിയോട്ടു മുറി, ജിഷ്ണു ചിറമനേങ്ങാട്, പി.കെ.സുലൈമാന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."