HOME
DETAILS

യു.പിയില്‍ നിന്ന് കേരളത്തിലേക്കുള്ള ദൂരം

  
backup
April 04 2017 | 00:04 AM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d


ഇന്ത്യന്‍ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന് കീഴിലുള്ള വംശീയ മുന്നണി അധികാരത്തിലേറിയത് ഏറെ ഭീതിയോടെയാണ് ജനാധിപത്യ-മതേതരത്വ വിശ്വാസികള്‍ വീക്ഷിക്കുന്നത്.രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ഫാഷിസത്തിന്റെ പുതിയ മുഖങ്ങളില്‍ ഒന്നാണിത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വംശീയതയുടേയും വിഭാഗീയതയുടേയും വിദ്വേഷത്തിന്റേയും വിഷം പുരട്ടിയ പ്രചാരണങ്ങളായിരുന്നു യോഗിയും മുന്നണിയും കൈക്കൊണ്ടതെങ്കിലും 403 സീറ്റില്‍ 312ും കീഴടക്കി യു.പിയുടെ ചരിത്രത്തില്‍ തന്നെ തങ്ങളുടെ ഇടം കണ്ടെത്തുകയായിരുന്നു യോഗിയും മുന്നണിയും.
തിരഞ്ഞടുപ്പില്‍ നേരിയ ഭീഷണിയാണ് മുസ്‌ലിംകള്‍ നേരിട്ടതെങ്കിലും അധികാരത്തിലേറിയപ്പോള്‍ അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ക്ക് സാക്ഷിയാവേണ്ടി വന്നു. മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് മുമ്പില്‍ ബി.ജെ.പിയുടെ പതാക ഉയര്‍ത്തുക,ആയിരങ്ങള്‍ ഉപജീവന മാര്‍ഗ്ഗം തേടുന്ന അറവ് ശാലകള്‍ പൂട്ടിക്കുക തുടങ്ങി രാജ്യത്തെ ഭരണഘടനാവിരുദ്ധവും മതേതരത്വ രാജ്യത്തിനു അചിന്തനീയവുമായ നയങ്ങളും നടപടികളുമാണ് യോഗി സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. ഒരു മന്ത്രിസഭാ യോഗം പോലും ചേരാതെ സ്വന്തമായി അമ്പതോളം നയങ്ങള്‍ക്ക് യോഗി ഉത്തരവിട്ടു എന്നത് ഗോഡ്‌സേയുടെ പിന്‍ഗാമികളില്‍ നിന്നും സുന്ദരവും സംശുദ്ധവുമായ ഇന്ത്യന്‍ ഭരണഘടനയിലേക്കുള്ള വെടിയുണ്ടകളില്‍ ഒന്നാണെന്നതില്‍ സന്ദേഹമില്ല.
ഇത്തരം നയങ്ങളും നടപടികളും ഉത്തര്‍പ്രദേശിന് അന്യമല്ല. കലഹങ്ങളുടേയും കലാപങ്ങളുടേയും നിത്യ ഭൂമികയാണ് ഉത്തര്‍പ്രദേശ്. എന്നാല്‍ നൂറ്റാണ്ടുകളായി മത സൗഹാര്‍ദ്ധം കാത്തുസൂക്ഷിക്കുന്ന മണ്ണാണ് കേരളത്തിന്റേത്. എങ്കിലും ഫാഷിസ്റ്റ് അധികാരികളെ പേടി സ്വപ്നമായി കണ്ട മലയാളത്തിന്റെ മത സൗഹാര്‍ദ്ധ ഭൂമിക ഫാഷിസത്തെ അംഗീകരിക്കുന്നുവോ എന്നചോദ്യത്തിനുള്ള പ്രഥമവും പ്രധാനവുമായ ഉത്തരമായിരുന്നു 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒ.രാജഗോപാല്‍ തിരുവനന്തപുരം നേമം മണ്ഡലത്തില്‍ നിന്നും വിജയശ്രീലാളിതനായത്. തുടര്‍ന്നങ്ങോട്ട് കണ്ണൂരിലും കൊടിഞ്ഞിയിലും നിഴലിച്ച ഇവരുടെ കരി ഹസ്തങ്ങള്‍ ഇപ്പോള്‍ കാസര്‍കോടിലും എത്തിനില്‍ക്കുന്നു.
ആര്‍.എസ്.എസ്,ബി.ജെ.പിയുടെ ശക്തി മലയാളികള്‍ തിരിച്ചറിയുന്നത് കൊടിഞ്ഞിയുടെ സമാധാന മണ്ണില്‍ ഫൈസല്‍ എന്ന പുതു മുസ് ലിം അരും കൊല ചെയ്യപ്പെട്ടപ്പോള്‍ ആയിരുന്നു. ജോലി ആവശ്യാര്‍ത്ഥം അറേബ്യന്‍ നാട്ടില്‍ പോവുകയും അവിടെ വെച്ച് ഖുര്‍ആനിന്റെ മാസ്മരികതയും ഇസ് ലാമിന്റെ കല്‍പനകളും നിരോധനാജ്ഞകളും മനസ്സിലാക്കി ഇസ്‌ലാമില്‍ ആകൃഷ്ടനാവുകയും തദ്ഫലമായി ഇസ്‌ലാമിന്റെ ശാദ്വല തീരത്തേക്ക് കടന്ന് വരികയും ചെയ്ത ഫൈസലിന്റെ വധം മതേതര കേരളത്തിന്റെ ദുശ്ശകുനങ്ങളില്‍ ഒന്നാണ്.
എരുമാട് സ്വദേശിയും മദ്രസദ്ധ്യാപകനുമായ റിയാസ് മൗലവിയുടെ കൊലപാതകമാണ് മലയാള മണ്ണിലെ ഫാഷിസ്റ്റ് അക്രമണത്തിന്റെ സരണിയില്‍ അവസാനത്തേത്. കഴിഞ്ഞ മാര്‍ച്ച് 21 ന് അര്‍ദ്ധ രാത്രയോട് കൂടെയാണ് കേരളം ഈ ഹീന പ്രവര്‍ത്തനത്തിന് സാക്ഷിയായത്.തെരുവുകളിലും അങ്ങാടികളിലും നടമാടി കൊണ്ടിരുന്ന ഇത്തരം ഫാഷിസ്റ്റ് അക്രമണങ്ങള്‍ ഇപ്പോള്‍ ഇതര മതസ്ഥരുടെ ആരാധനാഗേഹങ്ങളും കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് മലയാള മണ്ണിലെ സൈ്വര ജീവിതത്തിലേക്കുള്ള കൈകടത്തലുകളാണ്.
അഥവാ, പിണറായി ഭരിക്കുന്ന കേരളത്തില്‍ നിന്നും യോഗി ഭരിക്കുന്ന യു.പിയിലേക്കുള്ള ദൂരം കുറഞ്ഞ് വരികയാണ്. ആരാധനാ ഗേഹങ്ങള്‍ വരെ കീഴടക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന ഇത്തരം ഫാഷിസ്റ്റ് അക്രമണങ്ങള്‍ക്കെതിരെ മൗനം ഭൂജിക്കലാണോ അഭിലഷണീയം? സമാധാന ഭൂമിയിലെ വമ്പന്മാര്‍ എന്ന അഹങ്കാരത്തോടെ നടന്ന മലയാളിക്ക് കലഹങ്ങളുടേയും കലാപങ്ങളുടേയും നാട്ടില്‍ ജീവിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago