HOME
DETAILS
MAL
റേഷന്‍ പഞ്ചസാര നിര്‍ത്തലാക്കിയത് കേന്ദ്രം പുനഃസ്ഥാപിക്കണം: കോടിയേരി
backup
April 04 2017 | 00:04 AM
തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള റേഷന്‍ പഞ്ചസാര നിര്‍ത്തലാക്കിയത് കേന്ദ്രസര്‍ക്കാര്‍ പുനഃസ്ഥാപിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിനുള്ള റേഷന്‍ പഞ്ചസാരയും ആട്ടയും നിര്‍ത്തലാക്കുകയും മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്. കേരളത്തിന് പഞ്ചസാര സബ്സിഡി ഇനത്തില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട 80 കോടിരൂപ കുടിശ്ശിക ഇതുവരേയും ലഭിച്ചിട്ടില്ല.
സ്റ്റോക്കുണ്ടായിരുന്ന പഞ്ചസാര മാര്‍ച്ച് അവസാനത്തോടെ വിതരണം ചെയ്തുതീര്‍ന്നു. വന്‍കിടക്കാരെ സഹായിക്കുന്നതിനു വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം നടപടി സ്വീകരിക്കുന്നത്. പഞ്ചസാര നിര്‍ത്തലാക്കിയ നിലപാടിനോട് കേരളത്തിലെ ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."