അസ്ഥികളിലെ കാന്‍സര്‍: മെഡിക്കല്‍ കോണ്‍ഫറന്‍സ് നടന്നു
തിരുവനന്തപുരം: ബോണ്‍ ക്യാന്‍സര്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച അസ്ഥികളിലെ ക്യാന്‍സറിനെക്കുറിച്ചുള്ള വാര്‍ഷിക മെഡിക്കല്‍ കോണ്‍ഫറന്‍സ് തിരുവനന്തപുരത്ത് നടന്നു. കേരള ഓര്‍ത്തോപീഡിക് അസോസിയേഷന് പ്രസിഡന്റ് ഡോ. സബിന്‍ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.
ഓര്‍ത്തോപീഡിക്സ്, പാത്തോളജി, റേഡിയോളജി, മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, റേഡിയേഷന് ഓങ്കോളജി എന്നീ വിഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ അസ്ഥികളിലെ ക്യാന്‍സര്‍ നിര്‍ണയത്തെക്കുറിച്ചും അവയുടെ ചികിത്സാരീതികളെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചു.
കേരളത്തിലങ്ങോളമുള്ള ഇരുനൂറിലധികം ഡോക്ടര്‍മാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ മികച്ച പ്രസന്റേഷന് അവതരിപ്പിച്ചവര്‍ക്ക് പ്രൊഫ. കെ.സി ഗോപാലകൃഷ്ണന്റെ പേരില്‍ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ സ്വര്‍ണമെഡലും പതിനായിരം രൂപയും നല്കി. അസ്ഥികളില്‍ ക്യാന്‍സര്‍ ബാധിച്ച കുട്ടികളെ സഹായിക്കുന്നതിനും പൊതുജനങ്ങളേയും ഡോക്ടര്‍മാരേയും ഈ അസുഖത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും വേണ്ടി രൂപീകരിച്ച ചാരിറ്റബിള്‍ സൊസൈറ്റിയാണ് ബോണ്‍ ക്യാന്‍സര്‍ ഫൗണ്ടേഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."