HOME
DETAILS
MAL
ടാറിങ് നടത്തിയിട്ട് രണ്ടു മാസം: മുതുശേരി പരപ്പ റോഡ് തകര്‍ന്നു
backup
July 05 2016 | 03:07 AM
ആലക്കോട്: കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച താളിപ്പാറ മുതുശ്ശേരി പരപ്പ റോഡ് തകര്‍ന്നു. രണ്ടുമാസം മുമ്പ് ടാറിങ് പ്രവര്‍ത്തി നടത്തിയ റോഡാണ് വീണ്ടും കുണ്ടും കുഴിയുമായത്.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപ ചിലവിലാണ് റോഡ് നിര്‍മിച്ചത്. രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡിന് ഇത്രയും വലിയ തുക ചിലവഴിച്ചിട്ടും റോഡ് തകര്‍ന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് 20 ലക്ഷം രൂപ മുടക്കി ടാറിങ് നടത്തിയ ഭാഗം കുത്തിപൊളിച്ചായിരുന്നു റോഡ് നിര്‍മാണം നടത്തിയത്. അശാസ്ത്രീയമായ പ്രവൃത്തിയാണ് റോഡ് തകരാന്‍ ഇടയായതെന്ന് കാണിച്ച് വകുപ്പുമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് നാട്ടുകാര്‍. ഉദയഗിരി ആലക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് തകര്‍ന്നതോടെ പ്രദേശവാസികള്‍ ദുരിതത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."