HOME
DETAILS
MAL
പാതയോരത്തെ മദ്യനിരോധനം: സര്‍ക്കാര്‍ തിങ്കളാഴ്ച്ച ഹരജി നല്‍കും
backup
April 04 2017 | 05:04 AM
തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രിം കോടതി വിധി നടപ്പാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്കാന് അടിയന്തര യോഗത്തില്‍ തീരുമാനം. ഇതിനായി എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഡല്‍ഹിയിലേക്ക് പോകും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കൂടിയ അടിയന്തര യോഗത്തിലാണ് തീരുമാനം. മദ്യശാലകള്‍ പാതയോരത്തുനിന്നു മാറ്റാന്‍ മൂന്നുമാസത്തെ സമയവും ചോദിക്കും.
വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് ജനവികാരം മാനിച്ചായിരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.
ബിവറേജസ് കോര്പ്പറേഷന് ഇതിനായി ഒരു വര്‍ഷത്തെ സാവകാശം തേടിയിരുന്നെങ്കിലും കോടതി ഇത് അനുവദിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."