HOME
DETAILS

ജോയിന്റ് സെക്രട്ടറിതലത്തില്‍ കരാര്‍ നിയമനം: ആര്‍.എസ്.എസുകാരെ താക്കോല്‍സ്ഥാനത്ത് നിയമിക്കാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി

  
backup
June 11 2018 | 12:06 PM

66645646463-2

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍ ജോയിന്റ് സെക്രട്ടറിതലത്തില്‍ സ്വകാര്യമേഖലയില്‍ നിന്നുളളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുളള നീക്കം അപകടകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൊഫഷണലുകളെയും പരിചയസമ്പന്നരെയും കേന്ദ്രമന്ത്രാലയങ്ങളിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഈ ന്യായം ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. ആര്‍.എസ്.എസ്സുകാരെയോ ആര്‍.എസ്.എസ് ചായ്‌വുളളവരെയോ കേന്ദ്രസര്‍വ്വീസില്‍ താക്കോല്‍ സ്ഥാനത്ത് നിയമിക്കാനുളള നീക്കമാണിത്.

കേന്ദ്രസര്‍വീസില്‍ നിര്‍ണായകവും സീനിയര്‍ മാനേജ്‌മെന്റ് തലത്തിലുളളതുമായ തസ്തികയാണ് ജോയിന്റ് സെക്രട്ടറി. നയരൂപീകരണത്തിലും സര്‍ക്കാരിന്റെ പരിപാടികള്‍ നടപ്പാക്കുന്നതിലും ജോയിന്റ് സെക്രട്ടറിയുടെ പങ്ക് പ്രധാനമാണ്. ഐ.എ.എസ് ഉള്‍പ്പെടെയുളള കേന്ദ്രസര്‍വീസിലുളളവരെ മാത്രമാണ് ഈ തസ്തികയിലേക്ക് നിയമിക്കുന്നത്. പുതിയ തീരുമാനം നടപ്പായാല്‍ ഐ.എ.എസ് ഉള്‍പ്പെടെയുളള നമ്മുടെ കേന്ദ്രസര്‍വീസുകള്‍ ഒന്നുമല്ലാതാകും. പൊതുവില്‍ സിവില്‍ സര്‍വീസ് ദുര്‍ബലമാകും. ഉദ്യോഗസ്ഥ സംവിധാനം എന്നും സ്വതന്ത്രവും സ്ഥിരവുമായിരിക്കണമെന്ന തത്വം തന്നെ നിരാകരിച്ച് പൂര്‍ണമായി രാഷ്ട്രീയ വിധേയത്വമുളളവരെ ചുമതലകള്‍ ഏല്‍പ്പിക്കാനുളള നീക്കമാണിത്.

റവന്യൂ, ധനകാര്യം, സാമ്പത്തികം, വാണിജ്യം, സിവില്‍ വ്യോമയാനം, കൃഷി, സഹകരണം, ഗതാഗതവും ഷിപ്പിങ്ങും, പരിസ്ഥിതി തുടങ്ങി പ്രധാന മന്ത്രാലയങ്ങളിലേക്കാണ് പുറത്തുനിന്നും ആളുകളെ നിയമിക്കുന്നത്. ഇതു തുടക്കമാണ്. ഭാവിയില്‍ ഇതു വ്യാപകമാകും. സര്‍ക്കാരിനോട് ഒരു ഉത്തരവാദിത്തവുമില്ലാത്തവരെ സ്വകാര്യ മേഖലയില്‍ നിന്ന് താല്‍ക്കാലികക്കാരായി നിയമിക്കുന്നത് വലിയ ഭവിഷ്യത്തായിരിക്കും. കരാര്‍ അടിസ്ഥാനത്തില്‍ വരുന്നവര്‍ രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് സ്വകാര്യമേഖലയിലേക്ക് തിരിച്ചുപോകുമ്പോഴുളള അപകടത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.

സ്വകാര്യമേഖലയില്‍നിന്നുളള കരാര്‍ നിയമനം വരുമ്പോള്‍ പട്ടികജാതിപട്ടികവര്‍ഗ്ഗക്കാര്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും സംവരണം ലഭിക്കില്ല എന്ന ഗുരുതരമായ പ്രശ്‌നവും ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago