കേസ് നടത്താന്‍ സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവാക്കണം- കെജ്രിവാളിനോട് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേസ് നടത്താന്‍ പണം സ്വന്തം പോക്കറ്റില്‍ നിന്നെടുക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് കോണ്‍ഗ്രസ്. പൊതുഖജനാവിലെ പണം ഇതിനായി ഉപയോഗിക്കരുതെന്നും തങ്ങളുടെ പണം എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി പാഴാക്കുന്നത് ജനങ്ങള്‍ക്ക് അറിയണമെന്നും കോണ്‍ഗ്രസ് നേതാവ് ശര്‍മിഷ്ഠ മുഖര്‍ജി പറഞ്ഞു.
കെജ് രിവാളാണ് അരുണ്ജയ്റ്റ്ലിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ജയ്റ്റ്ലി കേസ് കൊടുത്തു. അതിന് ജനങ്ങള്‍ എന്തു പിഴച്ചു - മുഖര്‍ജി ചോദിച്ചു. ഡല്‍ഹി സര്‍ക്കാറിന് സ്വന്തമായി അഭിഭാഷകരുണ്ടെന്നിരിക്കെ എന്തിനാണ് ഇത്രയും അധികം ഫീസുള്ള വക്കീലിനെ തേടി കെജ്രിവാള് പോയതെന്നും അവര്‍ പരിഹസിച്ചു.
ഡല്‍ഹി ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായിരിക്കെ വ്യാജ കമ്പനികള്‍ക്ക് അനധികൃത കരാറുകളും കോടിക്കണക്കിന് രൂപയും നല്‍കിയെന്നാണ് ജയ്റ്റ്ലിക്കെതിരായ ആരോപണം. ബി.ജെ.പി എം.പി കീര്‍ത്തി ആസാദിന്റെ നേതൃത്വത്തിലുള്ള വിക്കിലീക്സ് ഫോര്‍ ഇന്ത്യ ശേഖരിച്ച ദൃശ്യങ്ങള്‍ അദ്ദേഹം തന്നെ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുകയും ചെയ്തു. തുടര്‍ന്നാണ് അരവിന്ദ് കെജ്രിവാള്, അശുതോഷ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദീപക് ബാജ്പേയ് എന്നിവര്‍ക്കെതിരെ 10 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയ്റ്റ്ലി മാനനഷ്ടക്കേസ് കൊടുത്തത്.
ഫീസ് നല്കാനായില്ലെങ്കില് കെജ്രിവാളിനു വേണ്ടി സൗജന്യമായി ഹാജരാവുമെന്ന് ഇന്ന് രാവിലെ അദ്ദേഹത്തിന്റെ അഭിഭാഷകന് രാം ജത്മലാനി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."