HOME
DETAILS
MAL
അവയവമാറ്റ ശസ്ത്രക്രിയ: എല്ലാ മെഡി. കോളജുകളിലും
backup
June 11 2018 | 20:06 PM
തിരുവനന്തപുരം: ചികില്‍സാ ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും അവയവമാറ്റ ശസ്ത്രക്രിയ ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവദാനം സംബന്ധിച്ച് ഇപ്പോഴുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് രണ്ട് ലക്ഷം രൂപയാണ് ചെലവ്.
എന്നാല്‍ ഇതേ ശസ്ത്രക്രിയ സ്വകാര്യ ആശുപത്രികളില്‍ പത്തിരട്ടിയിലേറെ ചാര്‍ജ് ഈടാക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."