HOME
DETAILS
MAL
38 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു
backup
April 04 2017 | 14:04 PM
ന്യൂഡല്‍ഹി: ശ്രീലങ്ക പിടികൂടി ജയിലിലടച്ചിരുന്ന 38 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വച്ചാണ് ഇവരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനു കൈമാറിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കൊക്കെയില്‍ കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കഴിഞ്ഞ ദിവസം ശ്രീലങ്ക പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് 13.5 കിലോഗ്രാം കൊക്കെയിനും പിടികൂടി. ഇവരെ തുടരന്വേഷണത്തിനായി കാങ്കൈശുന്തരൈ നേവല്‍ ക്യാംപില്‍ എത്തിച്ചിരിക്കുകയാണ്.
മാര്‍ച്ച് 26 ന് 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും രണ്ട് സഞ്ചാര ബോട്ടുകളും പുതുക്കോട്ടയില്‍ വച്ച് ലങ്ക പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."