നിപാ: മാറ്റിവച്ച പി.എസ്.സി പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിപാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞമാസം 25ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സിവില്‍ പൊലിസ് ഓഫിസര്‍, വുമണ്‍ സിവില്‍ പൊലിസ് ഓഫിസര്‍ തസ്തികളുടെ പരീക്ഷകള്‍ ജൂലൈ 22ന് നടത്താനാണ് തീരുമാനം.
ഈ മാസം ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി, ബോര്‍ഡ്, കോര്പറേഷന് എന്നിവിടങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ്, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനിയിലെ ജൂനിയര്‍ അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്നീ തസ്തികകളുടെ പരീക്ഷ ഓഗസ്റ്റ് അഞ്ചിനും നടത്തും.
ഞായറാഴ്ചയായതിനാല്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാ സമയം.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ഫിസിക്സ് (ജൂനിയര്‍) പരീക്ഷ ജൂണ്‍ 27നും ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസില്‍ മെഡിക്കല്‍ ഓഫിസര്‍ (ആയുര്‍വേദം), അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍ (ആയുര്‍വേദം) പരീക്ഷ ജൂണ്‍ 28നും വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ പരീക്ഷ ജൂണ്‍ 29നും നടക്കും. രാവിലെ 7.30 മുതല്‍ 9.15 വരെയാണ് പരീക്ഷാ സമയം.
ഓണ്‍ലൈന്‍വഴി നടത്തുന്ന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജിയോളജി) പരീക്ഷ ജൂണ്‍ 23നും ഗ്രാമവികസന വകുപ്പിലെ സെക്രട്ടറി (ബ്ലോക്ക് പഞ്ചായത്ത്, തസ്തികമാറ്റം വഴി) പരീക്ഷ ജൂണ്‍ 25നും നടക്കും. രാവിലെ 10 മുതല്‍ 12.15 വരെയാണ് പരീക്ഷാ സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."