തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഏപ്രില്‍ 10ന് തുറക്കും വെള്ളം കൃഷിയെ ബാധിക്കില്ല
ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഏപ്രില്‍ 10ന് തുറക്കും. കളക്ടറേറ്റില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. കോട്ടയം ജില്ലയിലെ കരിയാര്‍ ബണ്ടും 10ന് തുറക്കും. രണ്ടു ദിവസം കൊണ്ട് ബണ്ടിന്റെ ഷട്ടറുകളെല്ലാം ഉയര്‍ത്താനാകുമെന്ന് ഇറിഗേഷന്‍ മെക്കാനിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എസ്. ഗണേഷ് യോഗത്തെ അറിയിച്ചു.
ആലപ്പുഴ ജില്ലയില്‍ കൃഷിയിറക്കിയ 26,500 ഹെക്ടറില്‍ 20,000 ഹെക്ടറിലെ കൊയ്ത്തു പൂര്‍ത്തീകരിച്ചതായും ബാക്കിയിടങ്ങളില്‍ കൃഷി 100 ദിവസം പിന്നിട്ടതിനാല്‍ വെള്ളം ബാധിക്കാത്തതിനാല്‍ ബണ്ട് തുറക്കാമെന്നും പ്രന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജി. അബ്ദുള്‍ കരിം പറഞ്ഞു.
കോട്ടയം ജില്ലയില്‍ 90 ശതമാനം കൊയ്ത്ത് പൂര്‍ത്തീകരിച്ചു. ഏപ്രില്‍ 15ഓടെ മുഴുവന്‍ പൂര്‍ത്തീയാകും പുഞ്ച സ്‌പെഷല്‍ ഓഫീസര്‍ പി.എ റസീന പറഞ്ഞു. വേമ്പനാട്ടുകായലില്‍ പ്ലാസ്റ്റിക് കുപ്പിയടക്കമുള്ള മാലിന്യങ്ങള്‍ വലിയ തോതില്‍ അടിഞ്ഞു കൂടുകയാണെന്നും മലിനീകരണം നിയന്ത്രിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍ ആവശ്യപ്പെട്ടു.
തണ്ണീര്‍മുക്കം ബണ്ടിലെ മണല്‍ച്ചിറ പൂര്‍ണ്ണമായി മാറ്റണമെന്ന് മുന്‍ എം.എല്‍.എ. വി. ദിനകരന്‍ ആവശ്യപ്പെട്ടു. പോളശല്യം പരിഹരിക്കണമെന്നും വേമ്പനാട്ടുകായലിനെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളില്‍ നിന്ന് സംരക്ഷിക്കണമെന്നും ഹൗസ്‌ബോട്ടുകളില്‍ നിന്നുള്ള മാലിന്യനിക്ഷേപം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ എ. ദാമോദരന്‍, എ.ആര്‍. ഷാജി, എസ്. മാധവന്‍, റ്റി.കെ. കാര്‍ത്തികേയന്‍ ആര്‍.ഡി.ഒ. മുരളീധരന്‍ പിള്ള, ആലപ്പുഴ പുഞ്ച സ്‌പെഷല്‍ ഓഫീസര്‍ മോന്‍സി പി. അലക്‌സാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് സക്കറിയ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. സാജു, ഡിവൈ.എസ്.പി. എം.കെ. റാവുത്തര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."