ഐ.ഐ.എം.കെ ലൈവ് പദ്ധതി രണ്ടുവര്‍ഷം പിന്നിടുന്നു
കുന്ദമംഗലം: ദേശീയ സാമ്പത്തിക ലക്ഷ്യത്തിലൂന്നി ബിസിനസ് മാനേജ്മെന്റ് രംഗത്ത് നൂതനപ്രവണതകള്‍ പ്രോത്സാഹിപ്പിക്കാന്‍ കോഴിക്കോട് ഐ.ഐ.എമ്മില്‍ ആരംഭിച്ച ഐ.ഐ.എം.കെ ലൈവ് പദ്ധതി രണ്ടുവര്‍ഷം പിന്നിട്ടു. 2016 ജൂണ്‍ ആറിനാണു പദ്ധതി ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ക്കു പുറമെ മറ്റു വിദഗ്ധരെയും പൂര്‍വവിദ്യാര്‍ഥികളുടെ ആഗോള നെറ്റ്വര്‍ക്ക് ശൃംഖലയേയും പദ്ധതിക്കു വേണ്ടി ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ ശാസത്രസാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടത്തുന്നത്.
രണ്ടു വര്‍ഷം തികയുന്നതിന് മുമ്പ് 29 സ്റ്റാര്‍ട്ട് അപ്പുകള്‍ പൂര്‍ത്തിയാക്കി ഇതിലൂടെ 50 പേര്‍ക്ക് നേരിട്ടും 100 പേര്‍ക്ക് അല്ലാതെയും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. പൂര്‍ത്തിയാക്കിയ 29 സ്റ്റാര്‍ട്ട് അപ്പുകളില്‍ 11 എണ്ണം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളും ഒരെണ്ണം മുന്‍ അധ്യാപകനുമാണ് ആരംഭിച്ചത്. വ്യവസായ പ്രമുഖരായ ഹരി മേനോന്(ബിഗ് ബാസ്ക്കറ്റ് ) ടി.സി മീനാക്ഷി സുന്ദരം(ടി.സി.എസ്.സി) തുടങ്ങിയവര്‍ ഈ പദ്ധതിയുടെ നേതൃനിരയിലുണ്ട്. നവ വ്യവസായസംരംഭകര്‍ക്ക് 10 ആഴ്ചത്തെ പരിശീലന പരിപാടി ആരംഭിക്കുമെന്ന് ഐ.ഐ.എം അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."