മലമ്പനി ബാധിച്ച ഇതരസംസ്ഥാന തൊഴിലാളിയെ ചികിത്സക്കിടെ കാണാതായി
ഫറോക്ക്: മലമ്പനി ബാധിച്ച് ഫറോക്ക് താലൂക്ക് ആശുപത്രിയിലെത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ ചികിത്സക്കിടെ കാണാതായി. കാക്കഞ്ചേരിയിലെ സ്വകാര്യ ചെരുപ്പ് കമ്പനിയിലെ തൊഴിലാളിയായ ബിഹാര്‍ സ്വദേശി പ്രമോദി (32)നെയാണ് കാണതായത്.
കടുത്ത പനിയെ തുടര്‍ന്ന് ഇയാള്‍ രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഇവിടെ നിന്നാണു മലമ്പനി സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സക്കായി പ്രമോദിനെ താലൂക്ക് ആശുപത്രിയിലേക്കു പറഞ്ഞയക്കുകയായിരുന്നു.
രാവിലെ 11ന് താലൂക്ക് ആശുപത്രിയിലെത്തിയ ഇയാളെ മലമ്പനിക്കുള്ള കൂടുതല്‍ പരിശോധന നടത്തി ഡോക്ടര്‍മാര്‍ മൂന്നു ദിവസത്തെ തുടര്‍ചികിത്സക്കു നിര്‍ദേശിച്ചു. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ശേഷം ഉദ്യോഗസ്ഥര്‍ മലമ്പനിക്കുള്ള മരുന്നിനായി ജില്ലാ മെഡിക്കല്‍ ഓഫിസിലേക്കു പോയി. 12.45ന് മരുന്നുമായി തിരച്ചെത്തിയപ്പോഴേക്കും പ്രമോദ് ആശുപത്രിയില്‍ നിന്നു പോയിരുന്നു. താലൂക്ക് ആശുപത്രിയില്‍ കിടത്തിച്ചികിത്സയ്ക്ക് നിര്‍ദേശിച്ച രോഗിയെ കാണതായതായി അധികൃതര്‍ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."