തീക്കടിയില്‍ പിടിയാന ചരിഞ്ഞു
കരുളായി: മൂത്തേടം പഞ്ചായത്തിലെ തീക്കടി കോളനിയോടു ചേര്‍ന്ന സ്ഥലത്ത് ഇരുപതു വയസ് പ്രായം തോന്നിക്കുന്ന പിടിയാന ചരിഞ്ഞു. വന ഭൂമിയും കോളനി ഭൂമിയും വേര്‍തിരിച്ചു നിര്‍ത്തുന്ന തോട്ടിലാണ് ആന ചരിഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ചീനിക്കുന്ന് ഭാഗത്തുനിന്നു നിലവിളിച്ചെത്തിയ പിടിയാന കാട്ടിലേക്കു കയറാനിരിക്കെ വനഭൂമിയുടെ അതിര്ത്തിയിലൂടെയിട്ട സോളാര്‍ ഫെന്‍സിങ് കമ്പിയില്‍ കുരുങ്ങുകയായിരുന്നു. ശബ്ദംകേട്ട് ലൈറ്റടിച്ചു നോക്കിയപ്പോള്‍ ആന നിലത്തുകിടന്നു പിടയുകയായിരുന്നുവെന്നു കോളനിക്കാര്‍ പറഞ്ഞു. ഉടനെ വനപാലകരെ വിവരമറിയിച്ചു. പടുക്ക സ്റ്റേഷനില്‍നിന്നു ജീവനക്കാരെത്തി സോളാര്‍ ഓഫാക്കി ആനയുടെ അടുത്തെത്തിയപ്പോഴേക്കും ആന ചരിഞ്ഞിരുന്നു.
ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. നൗഷാദ് പോസ്റ്റ്മോര്‍ട്ടം നടത്തി ആനയെ വനത്തില്‍ സംസ്കരിച്ചു. വൈദ്യുതാഘാതമേറ്റാണ് ആന ചരിഞ്ഞതെന്നാണ് നിഗമനം. രാത്രി പതിനൊന്നിനുതന്നെ ആന ചരിഞ്ഞ വിവരം വനപാലകരെ അറിയിച്ചിട്ടും പിറ്റേന്ന് ഏറെ വൈകിയാണ് പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."