സ്ത്രീകളുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാക്കള്‍ക്കെതിരേ പരാതി
ഹരിപ്പാട്: ആറാട്ടുപുഴ വട്ടച്ചാല്‍ ബി.ജെ.പി പ്രാദേശിക നേതാക്കളായ പുഷ്പരാജന്‍, രഞ്ജിത്ത് എന്നിവര്‍ കൂടുംബശ്രീ എ. ഡി.എസ് യോഗത്തില്‍ പങ്കെടുത്ത സ്ത്രീകളുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. ചോദ്യം ചെയ്ത വനിതകളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു
യോഗത്തില്‍ പങ്കെടുത്തിരുന്ന വാര്ഡംഗത്തിനെതിരെയും ഇവര്‍ ഭീഷണി മുഴക്കി. തൃക്കുന്നപ്പുഴ പൊലിസ് സ്റ്റേഷനില്‍ കുടുംബ ശ്രീ പ്രവര്‍ത്തകര്‍ പരാതി നല്‍കിയെങ്കിലും സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ തയ്യാറാകാതെ പൊലിസ് എതിര് കക്ഷികളെ അടുത്ത ദിവസം വിളിപ്പിക്കാമെന്നു പറഞ്ഞ് പരാതിക്കാരെ മടക്കി അയക്കുകയാണുണ്ടായത്.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വട്ടച്ചാല്‍ രവി വിലാസത്തില്‍ നടന്ന കുടുംബശ്രീ എ.ഡി.എസ് യോഗത്തില്‍ കടന്നു കയറിയായിരുന്നു അതിക്രമം, സ്ത്രീകളുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത എ.ഡി.എസ് സെക്രട്ടറി ശ്രീജയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അക്രമികള്‍ വാര്‍ഡംഗം സദാശിവനെതിരേയും ഭീഷണി മുഴക്കി. ബഹളം കേട്ടെത്തിയ നാട്ടുകാരെത്തിയാണ് അതിക്രമത്തിനെത്തിയവരെ പറഞ്ഞു വിട്ടത്.
പുഷ്പരാജന്‍ ബി.ജെ.പി പ്രാദേശിക നേതാവും രഞ്ജിത്ത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വട്ടച്ചാല്‍ വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."