കെ.ഡി.എഫ് സംസ്ഥാന നേതൃസമ്മേളനം
തിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളിലും ആരാധാനലയങ്ങളുടെയും വിദ്യാലയങ്ങളുടെയും പരിസരങ്ങളിലും പട്ടികജാതി പട്ടികവര്‍ഗ കോളനികള്‍ക്ക് സമീപവും ഒരുകാരണവശാലും ബിവറേജസ് ഔട്ട്‌ലറ്റുകള്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്ന് കേരള ദളിത് ഫെഡറേഷന്‍ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍ പറഞ്ഞു. കെ.ഡി.എഫ് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതയൊരത്തെ മദ്യവില്‍പന തടഞ്ഞ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി.പി.ഭാസ്‌കരന്‍ അധ്യക്ഷനായി. പി.ജി.പ്രകാശ്, പി.കെ.രാധ, കെ.മദനന്‍, എ.ഹരിദാസന്‍, എ.എ.രതീഷ്, ബി.സി.രാധാകൃഷ്ണന്‍, മണ്ണില്‍ ബേബി, എസ്.പി.മഞ്ജു, എ.ആശ, കെ.എം.ഉഷാകുമാരി, പി.പി.കമല, അഡ്വ.പി.സുന്ദരന്‍, വി.നാരായണന്‍, മിനി ലക്ഷ്മണന്‍, കൃഷ്ണന്‍ മഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."