പൊന്നാനി നഗരസഭാ ഡയാലിസിസ് സെന്ററിന്റെ രണ്ടാം ഷിഫ്റ്റ് യാഥാര്‍ഥ്യമാകുന്നു
പൊന്നാനി: പൊന്നാനി നഗരസഭ ഡയാലിസിസ് സെന്ററിന്റെ രണ്ടാം ഷിഫ്റ്റ് യാഥാര്‍ഥ്യമാകുന്നു. പൊന്നാനി നഗരസഭയിലെ സുമനസുകളുടെ സഹായത്തോടെ 2014 ലാണ് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 9 ഉപകരണങ്ങളുടെ സഹായത്തോടെ 16 വൃക്ക രോഗികള്‍ക്കാണ് സൗജന്യമായി ഡയാലിസിസ് നടത്തുന്നത്.
പുതിയ ഷിഫ്റ്റ് ആരംഭിക്കുന്നതോടെ ഇനിയും 16 രോഗികള്‍ക്കു കൂടി ഡയാലിസിസ് നടത്താന്‍ സാധിക്കും. പുതുതായി 6 ഡയാലിസിസ് മെഷിനുകള്‍ കൂടി സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും സൗജന്യമായി ഡയാലിസിസ് നടത്താന്‍ കഴിയും.ഏപ്രില്‍ മാസത്തില്‍ തന്നെ പുതിയ ഷിഫ്റ്റ് തുടങ്ങാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. പൊന്നാനി നഗരസഭാ കാര്യാലയത്തില്‍ വച്ച് ചേര്‍ന്ന ഡയാലിസിസ് മേനേജിംഗ് കമ്മിറ്റിയിലാണ് തീരുമാനം. ഒന്നേകാല്‍ ലക്ഷം രൂപ യോഗത്തില്‍ നിന്ന് തന്നെ സംഭാവനയായി ലഭിച്ചു.
നഗരസഭാ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ച യോഗത്തില്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി. രമാദേവി, ഒ. ഒ ഷംസു, സേതുമാധവന്, ഫസലുറഹ്മാന്, ബാബുരാജ്, എ.കെ ജബ്ബാര്‍, പി.കെ ഖലീമുദ്ദീന്, യു.കെ അബൂബക്കര്‍ , അബ്ദുള്‍ ഖയ്യൂം, കെ.സോമസുന്ദരന്‍, ഡോ. ഷാജ് കുമാര്‍, എസറസ്റ്റ് അഷ്റഫ് എന്നിവര്‍ സംസാരിച്ചു. അഷ്റഫ് പറമ്പില്‍ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."