പാതയില്‍ മരം വീണതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു
ഉപ്പള: പാതയിലേക്കു മരം മറിഞ്ഞു വീഴുന്നതു കണ്ടു വെട്ടിക്കുന്നതിനിടെ കണ്ടെയ്നര്‍ ലോറിയും ടെമ്പോ വാനും കൂട്ടിയിടിച്ചു. അടയ്ക്കയുമായി മംഗളൂരുവിലേയ്ക്കു പോവുകയായിരുന്ന ടെമ്പോ വാനും കര്‍ണാടകയില്‍നിന്നു കേരളത്തിലേക്കു വരികയായിരുന്ന കണ്ടെയ്നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
അപകടത്തെ തുടര്‍ന്ന് ഉപ്പള കൈക്കമ്പ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. സ്വകാര്യ ഭൂമിയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉടമസ്ഥര്‍ സുരക്ഷ ഉറപ്പു വരുത്തി മുറിച്ചു മാറ്റണമെന്നു കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം, പലയിടത്തും കാറ്റില്‍ മരം വീണ് അപകടമുണ്ടാകുന്നത് തുടരുകയും ചെയ്യുന്നു. ഇന്നലെ പാതയിലേക്കു മറിഞ്ഞു വീണത് കൂറ്റന്‍ മരമാണ്. തിരക്കേറിയ പാതയില്‍ മരം പതിക്കുന്നതിനടിയില്‍ വാഹനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതു കാരണം വന്‍ ദുരന്തം ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."