HOME
DETAILS
MAL
നിപാ: മൂന്നുപേര്‍ കൂടി നിരീക്ഷണത്തില്‍
backup
June 12 2018 | 23:06 PM
കോഴിക്കോട്ട് ഒരാളും തിരുവനന്തപുരത്ത് രണ്ടുപേരും
കോഴിക്കോട്: നിപാ വൈറസ് ബാധയെന്ന് സംശയത്തില്‍ സംസ്ഥാനത്ത് മൂന്ന് പേര്‍കൂടി നിരീക്ഷണത്തില്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളും തിരുവനന്തപുരത്ത് രണ്ടുപേരുമാണ് ചികിത്സ തേടിയെത്തിയത്. ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്. നിപാ രോഗ ലക്ഷണങ്ങളുമായി നിരവധി പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞ 30 ന് ശേഷം ആര്‍ക്കും നിപാ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം നിപാ ജാഗ്രത കോഴിക്കോട് ജില്ലയില്‍ തുടരുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിപാ വൈറസ് ബാധയില്‍ നിന്ന് മുക്തനായ മലപ്പുറം സ്വദേശി ഉബീഷ് നാളെ ആശുപത്രി വിടും. നിപായില്‍ നിന്ന് മോചിതയായ അജന്യ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."