HOME
DETAILS

യുവതിയുടെ മാതാവിനും അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കുമെതിരേ കേസെടുക്കാന്‍ ഉത്തരവ്

  
backup
June 12 2018 | 23:06 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%85%e0%b4%ae%e0%b5%83%e0%b4%a4

തൃശൂര്‍: ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിനു യുവതിയെ രണ്ടു വര്‍ഷത്തോളം ആര്‍.എസ്.എസ് തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തില്‍ മാതാവിനും ഡോക്ടര്‍ക്കുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. മംഗലാപുരത്തെ ആര്‍.എസ്.എസ് ഘര്‍വാപസി കേന്ദ്രങ്ങളില്‍ പീഡനത്തിനിരയായ തൃശൂര്‍ അരിയന്നൂര്‍ സ്വദേശിനി അഞ്ജലി സമര്‍പ്പിച്ച സ്വകാര്യ അന്യായത്തെ തുടര്‍ന്നാണു കോടതി നടപടി. യുവതിയുടെ മാതാവ് വിനീത, അമൃത ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം അഡീഷനല്‍ പ്രൊഫസര്‍. ഡോ. എന്‍ ദിനേശന്‍ എന്നിവര്‍ ഉള്‍പ്പടെ 24 പേര്‍ക്കെതിരേ കേസെടുത്തു അന്വേഷിക്കാന്‍ ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പ്രതികള്‍ക്കെതിരേ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം ഉള്‍പ്പടെ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം നടത്താനാണു കോടതി ഉത്തരവ്.
സംഭവത്തില്‍ നേരത്തെ ഡി.ജി.പി, ഗുരുവായൂര്‍ സി.ഐ എന്നിവര്‍ക്കു അഞ്ജലി പരാതി നല്‍കിയിരുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു പരാതി തള്ളിയതോടെയാണു കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. അഞ്ജലിയുടെ മാതാവിനും ഡോക്ടര്‍ക്കും പുറമെ അമ്മാവന്‍മാരായ നരോത്തമന്‍, വേണുഗോപാല്‍ കൂടാതെ അനിത, അനില്‍, ആനന്ദ്, സുജിത്ത്, സ്മിത ഭട്ട്, ബിന്ദു, ഉദയന്‍, ഷിജു, പുരുഷോത്തമന്‍, ദേവദാസ് എന്നിവര്‍ക്കും കൂടാതെ കണ്ടാലറിയുന്ന 10 പേര്‍ക്കെതിരേയുമാണു കേസെടുത്തു അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. മംഗലാപുരം അടക്കമുള്ള വിവിധ ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ തടവില്‍ കഴിഞ്ഞ അഞ്ജലി മെയ് ഏഴിനാണു മോചിതയായത്. ആര്‍.എസ്.എസ് കേന്ദ്രത്തില്‍ നിന്നു പൊലിസ് മോചിപ്പിച്ച അഞ്ജലിയെ കോടതി നിര്‍ദേശത്തെ തുടര്‍ന്നു മംഗലാപുരത്തെ മഹിളാ മന്ദിരത്തിലേക്കു മാറ്റിയിരുന്നു. ഇവിടെ നിന്ന് കഴിഞ്ഞ 24നാണു കേരളത്തിലെത്തിച്ചത്.
മെയ് നാലിനാണു തടങ്കലില്‍ പാര്‍പ്പിച്ചു പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പിതാവിന്റെ ബന്ധുക്കള്‍ക്കും അഞ്ജലി വിഡിയോ സന്ദേശം അയച്ചത്. ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിനു ഒന്നര വര്‍ഷമായി ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ നിയന്ത്രണത്തില്‍ വീട്ടുകാര്‍ പലയിടത്തായി തടങ്കലില്‍ പാര്‍പ്പിച്ചു പീഡിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ വിഡിയോ സന്ദേശം. അച്ഛന്റെ സുഹൃത്തുമായുള്ള യുവതിയുടെ പ്രണയത്തെ പിതാവിന്റെ മരണത്തോടെയാണു വീട്ടുകാര്‍ എതിര്‍ത്തത്. പ്രണയം വീട്ടിലറിഞ്ഞതോടെ ആദ്യം തൃശൂരിലെ ഒരു രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. പിന്നീടു അമൃത ആശുപത്രിയില്‍ നിന്നു മാനസികരോഗിയെന്നു സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago