ബിവറേജസ് ഔട്ട്‌ലെറ്റ് ഉപരോധിച്ച സമരക്കാര്‍ക്ക് ജാമ്യം
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്‌ലറ്റിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി ഞായറാഴ്ച ഔട്ട്‌ലറ്റ് ഉപരോധിച്ചതിനെ തുടര്‍ന്ന് പൊലിസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ച പത്ത് പേര്‍ക്കും കോടതി ജാമ്യമനുവദിച്ചു. ആദിവാസി സ്ത്രീകള്‍ കഴിഞ്ഞ 430 ദിവസമായി നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുന്ന ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരക്കാര്‍ ഞായറാഴ്ച രാവിലെ ഔട്ട്‌ലറ്റ് തുറക്കാനനുവദിക്കാതെ ഉപരോധിച്ചത്. സമരം ചെയ്തവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയതു നീക്കാന്‍ പൊലിസ് നടത്തിയ ശ്രമത്തിനിടെ പൊലിസുകാര്‍ക്കെതിരെ സമരക്കാര്‍ ചാണകവെള്ളം തളിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെതുള്‍പ്പെടെയുള്ള കേസുകളായിരുന്നു സമരക്കാര്‍ക്കെതിരെ ചുമതലപ്പെടുത്തിയത്.
കോടതിയില്‍ ഹാജരാക്കിയ എട്ടു ആദിവാസി വീട്ടമ്മമാരള്‍പ്പെടെ 10 പേരെയും കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. വൈത്തിരി ജയിലിലായിരുന്ന ഇവര്‍ ഇന്നലെ രാത്രിയോടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."