ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വിസിനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്
ദോഹ: ഖത്തറില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സര്‍വിസ് നടത്താനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്.
ദോഹയില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമാണ് ആദ്യം സര്‍വിസ് ആരംഭിക്കുന്നത്. മെയ് അഞ്ചിനാണ് സര്‍വിസ് തുടങ്ങുക. കുറഞ്ഞ നിരക്കില്‍ യാത്രചെയ്യാന്‍ ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഇന്‍ഡിഗോയുടെ ഫ്ളൈറ്റ് 6ഇ 1701 വിമാനം ഡല്‍ഹിയില്‍ നിന്ന് പുലര്‍ച്ചെ 1.50ന് പുറപ്പെട്ട് ദോഹയില്‍ പുലര്‍ച്ചെ 3.30ന് എത്തും. ഫ്ളൈറ്റ് 6ഇ 1702 വിമാനം ദോഹയില്‍ നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് രാത്രി 8ന് ഡല്‍ഹിയിലെത്തും.
ഫ്ളൈറ്റ് 6ഇ 1708 വിമാനം രാവിലെ 11.20നാണ് മുംബൈയില്‍ നിന്ന് പുറപ്പെടുക. ഉച്ചയ്ക്ക് 12.30ന് ദോഹയിലെത്തും. ഫ്ളൈറ്റ് 6ഇ 1709 വിമാനം രാവിലെ 4.30ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് 10.20ന് മുംബൈയിലെത്തും. ഗള്‍ഫ് മേഖലയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സര്‍വിസുകള്‍ വിപുലീകരിക്കുന്നതെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് പറഞ്ഞു.
നിലവില്‍ ജെറ്റ് എയര്‍വെയ്സും ഖത്തര്‍ എയര്‍വെയ്സും ഡല്‍ഹിയിലേക്ക് ദിവസവും നേരിട്ടുള്ള സര്‍വിസ് നടത്തുന്നുണ്ട്. രണ്ട് വിമാനങ്ങളിലും മെയ് അഞ്ചിന് ഒരാഴ്ചത്തേക്കുള്ള റിട്ടേണ്‍ ടിക്കറ്റിന് ശരാശരി 1,750 റിയാലാണ് നിരക്ക്. ഇതേ യാത്രയ്ക്ക് ഇന്‍ഡിഗോ ഏകദേശം 1,000 റിയാലാണ് ഈടാക്കുന്നത്.
ദോഹയില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ചെന്നൈയിലേക്കും ഇന്‍ഡിഗോ സര്‍വിസ് ആരംഭിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇവ എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."