പുതുചിന്തകളിലേക്ക് വാതില്‍ തുറന്ന് യൂത്ത് ലീഗ് 'ബാബിലൂദ്'
താമരശേരി: മാറുന്ന യൗവ്വനം മാറാത്ത സ്വത്വം എന്ന പ്രമേത്തില്‍ യുവാക്കളില്‍ ചിന്തയുടെയും ആലോചനയുടെയും പുതിയ വാതിലുകള്‍ തുറന്നു യുത്ത് ലീഗിന്റെ 'ബാബിലൂദ്. കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് ഒരുക്കുന്ന ത്രിദിന പ്രതിനിധി സമ്മേളനം മറ്റു ക്യാംപുകളില്‍ നിന്നു വ്യത്യസ്തമാവുകയാണ്. 6, 7, 8 തിയതികളില്‍ ഓമശ്ശേരി വാദിഹുദയില്‍ പ്രത്യേകം തയാറാക്കിയ ബാബിലൂദ് നഗരിയിലാണ് പരിപാടി നടക്കുന്നത്.
ആറിനു വൈകിട്ട് മൂന്നിന് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. വൈകിട്ട് 4.15ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജന. സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. ട്രഷറര്‍ എം.എ സമദ് പ്രമേയ പ്രഭാഷണം നടത്തും. വൈകിട്ട് 6.45ന് നടക്കുന്ന ദര്‍ശനം സെഷനില്‍ സി. ഹംസ, സി.പി സെയ്തലവി ക്ലാസെടുക്കും. വെള്ളിയാഴ്ച മൂന്നിനു ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ സംസാരിക്കും. 6.45ന് നേതൃ സെഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. എ.വി വാമനകുമാര്‍ ക്ലാസെടുക്കും. ശനിയാഴ്ച രാവിലെ 6.30ന് റഹ്മത്തുല്ലാ ഖാസിമി മൂത്തേടവും 8.30ന് നവാസ് പാലേരിയും സംസാരിക്കും.
10.30ന് നടക്കുന്ന ഇന്ത്യന്‍ ദേശീയത ഭീഷണിക്കുമധ്യേ എന്ന സെഷന്‍ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം വിഷയാവതരണം നടത്തും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, അഡ്വ. വി.ടി ബല്‍റാം, അഡ്വ. പി. ഗവാസ്, എന്‍.പി അബ്ദുസ്സമദ് സംബന്ധിക്കും. ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന സമാപന സമ്മേളനം കെ.എം ഷാജി എം.എല്‍.എ ഉദ്ഘാനം ചെയ്യും. യൂത്ത് ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എം സാദിഖലി മുഖ്യാതിഥിയാവും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.എം ഉമര്‍ മാസ്റ്റര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ.കെ കൗസര്‍, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി. മൊയ്തീന്‍കോയ, ജന. സെക്രട്ടറി റഫീഖ് കൂടത്തായി, ട്രഷറര്‍ സി.കെ.എ റസാഖ്, ഒ.കെ ഇസ്മയില്‍, പി. അനീസ്, നൗഷാദ് പന്നൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."