HOME
DETAILS
MAL
പ്രധാനമന്ത്രി ഒളിംപികസിനുള്ള താരങ്ങളെ സന്ദര്‍ശിച്ചു
backup
July 05 2016 | 06:07 AM
ന്യൂഡല്‍ഹി: റിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹിയിലെ മനേക്ഷാ സെന്ററില്‍ നടന്ന ചടങ്ങില്‍ കായിക താരങ്ങള്‍ക്ക് പ്രധാനമന്ത്രി വിജയാശംസകള്‍ നേര്‍ന്നു. വിവിധ കായിക താരങ്ങളുമായി മോദി സംസാരിച്ചു. കായിക മന്ത്രി ജിതേന്ദ്ര സിങ്, സ്പോട്സ് സെക്രട്ടറി രജീവ് യാദവ്, ആള് ഇന്ത്യ കൗണ്‍സില്‍ ഓഫ് സ്പോട്സ് ചെയര്മാന് വിജയ് മല്‍ഹോത്ര, ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് പ്രസിഡന്റ് എന്‍ രാമചന്ദ്രന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നൂറോളം അത്ലറ്റുകളാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് റിയോ ഡി ജനീറോയിലേക്ക് പോകുന്നത്. നിലവില്‍ 13 ഇനങ്ങളില്‍ ഇന്ത്യ യോഗ്യത നേടിയിട്ടുണ്ട്. 2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ 83 പേരായിരുന്നു പങ്കെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."