പ്രതാപം വീണ്ടെടുക്കാന്‍ ഉറുഗ്വെ
ഉറുഗ്വെയുടെ ഫുട്‌ബോള്‍ ചരിത്രത്തിന്റെ താളുകള്‍ മറിച്ചാന്‍ നിരവധി റെക്കോര്‍ഡുകള്‍ കാണാം. ഇതുവരെ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത റെക്കോര്‍ഡുകള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഒരുമിച്ചിരുന്ന് കണ്ട കളി ഉറുഗ്വെയുടേതായിരുന്നു. 1950 ജൂലൈ 16ന് ഉറുഗ്വെയും ബ്രസീലും തമ്മില്‍ മറക്കാനയില്‍ കളിച്ച ലോകകപ്പ് ഫൈനലിലായിരുന്നു റെക്കോര്‍ഡ് ജനം സ്റ്റേഡിയത്തിലെത്തിയത്. 199,854 പേരാണ് ആ ഒറ്റ മത്സരം കാണുന്നതിന് വേണ്ടി ബ്രസീലില്‍ നിന്നും ഉറുഗ്വെയിയില്‍ നിന്നും മറക്കാനയിലേക്ക് ഒഴുകിയത്. ഈ റെക്കോര്‍ഡ് ഉറുഗ്വെയുടെ പേരിലാണ്.
രാജ്യന്തര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ചാംപ്യന്‍ പട്ടം നേടിയ രാജ്യം എന്ന റെക്കോര്‍ഡും ഉറുഗ്വെയ്ക്ക് തന്നെയാണ്. തങ്ങളുടെ നാട്ടില്‍ നടന്ന എല്ല ടൂര്‍ണമെന്റുകളിലും മറ്റൊരാളേയും കിരീടം നേടാന്‍ ഉറുഗ്വെ സമ്മതിച്ചിട്ടില്ല. ഉറുഗ്വെയില്‍ നടത്തിയ ഏഴ് കോപ്പാ അമേരിക്കന്‍ ടൂര്‍ണമെന്റ്, ഒരു ലോകകപ്പ് ഇതിലെല്ലാം ഉറുഗ്വെ തന്നെയായിരുന്നു ചാംപ്യന്‍മാര്‍. 1930ലെ ആദ്യത്തെ ലോകകപ്പ് നടത്താന്‍ നറുക്ക് വീണത് ഉറുഗ്വെക്കായിരുന്നു. പ്രഥമ ലോകകപ്പില്‍ തന്നെ ചാംപ്യന്‍മാരാകാനും ഉറുഗ്വെക്ക് സാധിച്ചു. ഫുട്‌ബോളിന്റെ ശക്തികളായ അര്‍ജന്റീനക്കും ബ്രസീലിനും ഒപ്പം പന്തു തട്ടിയാണ് ഉറുഗ്വെയും ഫുട്‌ബോള്‍ മൈതാനത്ത് പിച്ചവച്ച് തുടങ്ങുന്നത്. 3.5 മില്യന്‍ മാത്രം ജനസംഖ്യയുള്ള ഒരു രാജ്യം ഫുട്‌ബോളിന്റെ പേരില്‍ മാത്രമാണ് ലോകത്ത് അറിയപ്പെടുന്നത്. ഫുട്‌ബോളിലേക്ക് പിച്ചവച്ചതുമുതല്‍ ഉറുഗ്വെ ടീം സ്‌കൈ ബ്ലൂ നിറത്തിലുള്ള ജേഴ്‌സി മാത്രമാണ് അണിഞ്ഞിട്ടുള്ളത്. ഇതിന്റെ പേരില്‍ ടീമിന് മറ്റൊരുവിളിപ്പേരുമുണ്ട്.
സ്‌കൈ ബ്ലൂ എന്നര്‍ഥം വരുന്ന ലാ കെലെസ്‌തെ എന്ന പേരും ഉറുഗ്വെക്കുണ്ട്. ഫിഫ റാങ്കിങ്ങില്‍ 17ാം സ്ഥാനത്താണ് ഉറുഗ്വയുള്ളത്. 2011ല്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം വരെ എത്തിയിട്ടുണ്ട്. 55 സ്ഥാനമാണ് ഏറ്റവും കുറവായിട്ടുണ്ടായിരുന്നത്. 45 തവണ കോപ്പ അമേരിക്കന്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത് ശക്തി തെളിയിച്ചവരാണ് ഉറുഗ്വെക്കാര്‍. 15 തവണ ചാംപ്യന്‍മാരാകാനും ഉറുഗ്വെക്ക് സാധിച്ചു. 13 തവണ ഫിഫ ലോകകപ്പിലും പങ്കെടുത്തിട്ടുണ്ട്. 2014 ലോകകപ്പില്‍ രണ്ടാം റൗണ്ടില്‍ തന്നെ ഉറുഗ്വെക്ക് പുറത്താകേണ്ടി വന്നു. പോര്‍ട്ടോക്ക് വേണ്ടി കളിക്കുന്ന ഉറുഗ്വെ താരം മാക്‌സ് പെരേരയാണ് ഉറുഗ്വെക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം. 2005 മുതല്‍ ഉറുഗ്വെക്കായി 124 മത്സരങ്ങള്‍ കളിച്ചു. ബാഴ്‌സലോണന്‍ താരം ലൂയിസ് സുവാരസാണ് ഉറുഗ്വെക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയിട്ടുള്ള താരം. 50 ഗോളാണ് സ്വന്തം രാജ്യത്തിന് വേണ്ടി സുവാരസ് നേടിയത്. അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഡിഗോ ഗോഡിന്‍, പി.എസ്.ജി ഇതിഹാസം എഡിസണ്‍ കവാനി, ലൂയിസ് സുവാരസ്, റയല്‍ മാഡ്രിഡ് താരം ഫെഡറിക് വാല്‍വര്‍ദേ, ജിറോണ താരം ക്രിസ്റ്റ്യന്‍ സ്റ്റുവാനി, സെല്‍റ്റാവിഗോ താരം മാക്‌സിമിലാനോ ഗോമസ് എന്നീ ശക്തമായ താര നിര ഉറുഗ്വെക്കായി റഷ്യയില്‍ കളത്തിലിറങ്ങുന്നുണ്ട്. പരിശീലകനും മാനേജറുമായ ഓസ്‌കാര്‍ ടെബേറസിന് ഉറുഗ്വെ ടീമിനെ കുറിച്ച് മികച്ച ആത്മവിശ്വാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."