റോഡ് പൊളിഞ്ഞു; നാട്ടുകാര്‍ ഗതാഗതം തടഞ്ഞു
തളിപ്പറമ്പ്: പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ഓട്ടോറിക്ഷകള്‍ ഓട്ടം നിര്‍ത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഗതാഗതം തടഞ്ഞു. ഏഴോം പഞ്ചായത്തിലെ ഏച്ചില്‍മൊട്ട, ഓണപ്പറമ്പ്, അരയോളം റോഡാണ് ടാറിങ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായത്. റീടാറിങിലെ കാലതാമസം ഒഴിവാക്കി നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ച്ചയായി ഇതുവഴി ഓട്ടോറിക്ഷകള്‍ ഓട്ടം നിര്‍ത്തിയിട്ട്. ഇരുപതു രൂപയുടെ ഓട്ടം പോയാല്‍ അതിന്റെ പത്തിരട്ടി ചെലവാണ്. ഈ അവസ്ഥയില്‍ ഓട്ടം നിര്‍ത്തുകയല്ലാതെ വഴിയില്ലെന്ന് ഓട്ടോ തൊഴിലാളികള്‍ പറയുന്നു.
ഏഴോം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പ്പെട്ട ഈ റോഡിന് ഏറെ വര്‍ഷത്തെ പഴക്കമുണ്ട്. പത്തു വര്‍ഷങ്ങള്‍ക്കുമുമ്പാണ് ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. ഇതിനു ശേഷം റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. നാലു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ അരയോളം ഭാഗത്ത് രണ്ടു കിലോമീറ്റര്‍ യു.ഡി.എഫ് സര്‍ക്കാര്‍ സഞ്ചാരയോഗ്യമാക്കിയിരുന്നു. ബാക്കി ഭാഗം ടാര്‍ ചെയ്യുന്നതിനായി നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും നിരാശ മാത്രമാണുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ദേശീയപാതയില്‍ കുപ്പത്തിനും കോരന്‍പീടികക്കും ഇടയില്‍ അപകടങ്ങളുണ്ടായി ഗതാഗതം തടസപ്പെട്ടാല്‍ ഇതുവഴിയാണ് വാഹനങ്ങള്‍ കടന്നുപോകാറ്. ആലക്കോട് ഭാഗത്തുനിന്നുളള യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരാനുളള മാര്‍ഗം കൂടിയായാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."