റോഡരികില്‍ സര്‍ക്കാര്‍ വക മാലിന്യം
തളിപ്പറമ്പ്: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ശുചീകരണത്തില്‍ ശേഖരിച്ച മാലിന്യങ്ങള്‍ സൂക്ഷിച്ചത് പാതയോരങ്ങളില്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പാതയോരങ്ങളില്‍ നിന്നു വാരിക്കൂട്ടിമയ മാലിന്യമാണ് ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ ചാക്കുകളിലായി കെട്ടിക്കിടക്കുന്നത്.
മാലിന്യങ്ങള്‍ എല്ലാ സ്ഥലത്തു നിന്നും ഒരുമിച്ചു ശേഖരിക്കുമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതു പ്രതീക്ഷിച്ചു വാര്‍ഡ് അടിസ്ഥാനത്തില്‍ ശുചീകരണം നടക്കുകയും ചെയ്തു.
എന്നാല്‍ ശേഖരിച്ച മാലിന്യങ്ങള്‍ ഇതുവരെ അധികൃതര്‍ നീക്കം ചെയ്തിട്ടില്ല. പലയിടത്തും ചാക്കുകള്‍ ദ്രവിച്ച് മാലിന്യങ്ങള്‍ പരക്കുകയാണ്. ഇത് പൊതുമാലിന്യ നിക്ഷേപ കേന്ദ്രമാണെന്ന ധാരണയില്‍ പലരും പുതുതായി ജൈവമാലിന്യങ്ങള്‍ അടക്കം നിക്ഷേപിക്കുന്നുമുണ്ട്. ഈ സ്ഥലങ്ങളില്‍ തെരുവു നായ്ക്കളുടെ ശല്യവും രൂക്ഷമാണ്.
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മഴക്കാലമെത്തുന്നതോടെ സമീപത്തുളള ജലാശയങ്ങളിലും പുരയിടങ്ങളിലും ഒഴുകിയെത്തുന്നതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."