സി.പി.എമ്മിന്റെ പേര് തിരുകി കയറ്റിയത് ഗൂഢാലോചന: പി ജയരാജന്
കണ്ണൂര്‍: തളാപ്പില്‍ ബി.ജെ.പി നേതാവ് സുശീല്‍കുമാറിനു നേരെയുണ്ടായ അക്രമത്തില്‍ സി.പി.എം പ്രവര്‍ത്തകന്റെ പേര് തിരുകികയറ്റിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഉത്തരവാദിത്വം സി.പി.എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ആര്.എസ്.എസിന്റെ നീക്കം പൊളിഞ്ഞതായും സി.പിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്. യഥാര്‍ഥ പ്രതികളായ മൂന്ന് എസ്.ഡി.പി.ഐ ക്രിമിനലുകളെ അറസ്റ്റു ചെയ്തതോടെ ആര്.എസ്.എസ്-എസ്.ഡി.പി.ഐ കൂട്ടുകെട്ടാണ് വെളിച്ചത്തുവന്നത്. ഒപ്പറേഷന് തിയേറ്ററില്‍ ഉപയോഗിക്കുന്ന തരം കത്തിയാണ് അക്രമികള്‍ ഉപയോഗിച്ചത്. നേരത്തെ എടക്കാട് പൊലിസ് സ്റ്റേഷന് മുന്നില്‍ ലീഗുകാരനെ അക്രമിച്ച സംഭവത്തിലും ഇതേതരം കത്തി തന്നെയാണ് എസ്.ഡി.പി.ഐക്കാര്‍ ഉപയോഗിച്ചത്. ഇത്തരം ആയുധങ്ങളുടെ സ്രോതസും ആയുധപരിശീലന കേന്ദ്രങ്ങളെയും കുറിച്ച് പൊലിസ് അന്വേഷണം നടത്തണമെന്നും ജയരാജന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."