ജയം തുടരാന്‍ സൂര്യന്മാര്
ചാംപ്യന്മാരായ ഹൈദരാബാദ് കിരീടം നിലനിര്‍ത്താനാണ് കളത്തിലിറങ്ങുന്നത്. അതിനവര്‍ക്ക് മികച്ച താരങ്ങളുടെ പിന്തുണയുമുണ്ട്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് അവരുടെ യഥാര്‍ഥ പോരാളി. അടുത്തിടെ സമാപിച്ച ഇന്ത്യന്‍ പര്യടനത്തില്‍ അമ്പേ പരാജയപ്പെട്ടെങ്കിലും ടി20യില്‍ വാര്‍ണറോളം മികവ് പുലര്‍ത്തുന്ന താരമില്ല. ബാംഗ്ലൂരിനെതിരേ അദ്ദേഹത്തിന് മികച്ച ട്രാക്ക് റെക്കോര്‍ഡാണുള്ളത്.
ശിഖര്‍ ധവാനൊപ്പം വാര്‍ണറാവും ഇന്നിങ്സ് ഓപണ്‍ ചെയ്യുക. നമാന്‍ ഓജ, യുവരാജ് സിങ്, മോയ്സസ് ഹെന്റിക്സ്, കെയ്ന്‍ വില്യംസന് എന്നീ വെടിക്കെട്ട് ബാറ്റ്സ്മാന്മാര് ടീമിനുണ്ട്. ബാറ്റിങ് നിരയില്‍ അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധിയില്ല. ബൗളിങാണ് ടീമിന്റെ ഏറ്റവും വലിയ കരുത്ത്.
ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബൗളിങ് നിരയില്‍ മുസ്തഫിസുര്‍ റഹ്മാന്, ബിപുല്‍ ശരപ്മ, ആശിഷ് നെഹ്റ, ബരീന്ദര്‍ സ്രാന്‍, പ്രവീണ്‍ താംബെ എന്നിവരുണ്ട്. ടി20യില്‍ സമീപകാലത്ത് യുവരാജ് സിങ് മികച്ച ഫോമിലാണ്. അദ്ദേഹത്തിന് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയാണ് ഹൈദരാബാദിന് വമ്പന്‍ സ്കോര്‍ നേടാന്‍ സാധിക്കും. അതോടൊപ്പം ഓള്‍റൗണ്ടറായും യുവിയെ ഉപയോഗപ്പെടുത്താം. മത്സരത്തില്‍ അതുകൊണ്ട് തന്നെ മുന്‍തൂക്കം ഹൈദരാബാദിനാണ്.
സണ്‍റൈസേഴ്സ്് ഹൈദരാബാദ് ഃ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
ഇരവരും ഒന്‍പതു തവണ ഏറ്റമുട്ടിയിട്ടുണ്ട് ടൂര്‍ണമെന്റില്‍. അഞ്ചു ജയങ്ങളുമായി ഹൈദരാബാദ് മുന്നില്‍ നില്ക്കുന്നു.
നാലു ജയമുണ്ട് ബാംഗ്ലൂരിന്. ഡേവിഡ് വാര്‍ണര്‍ ഇതില്‍ ഏഴു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഏഴിലും താരം അര്‍ധസെഞ്ച്വറി നേടി. ഇത് റെക്കോര്‍ഡാണ്. 61, 59, 57, 52*, 58, 92, 69 എന്നിങ്ങനെയാണ് സ്കോര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."