വിദ്യാര്‍ഥി ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
മുംബൈ: ബാന്ദ്രയിലെ താജ് ഹോട്ടലിന്റെ 19ാം നിലയില്‍ നിന്ന് ചാടി എഞ്ചിനിയറിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മരണത്തെ കുറിച്ച് ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് 24 കാരനായ അര്ജുന് ഭരദ്വാജ് എന്ന വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്ന് ചാടിയത്. ബംഗളൂരു സ്വദേശിയായ ഇയാള്‍ ബാന്ദ്രയിലെ നര്‍സീ മോന്‍ജീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലാണ് പഠിക്കുന്നത്. മദ്യപിച്ചാണ് ഇയാള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയതെന്നാണ് പൊലിസ് പറയുന്നത്.
കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയില്‍ തങ്ങിയ അര്ജുന് പുലര്‍ച്ചെ 6.30 ഓടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് താഴേക്ക് ചാടുകയായിരുന്നു. ഹോട്ടല്‍ അധികൃതര്‍ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
താന്‍ മയക്കുമരുന്നിന് അടിമയാണെന്നും ഇത്തരത്തില്‍ തുടര്‍ന്നു ജീവിക്കാന്‍ താല്പര്യമില്ലാത്തതിനാല് ആത്മഹത്യ ചെയ്യുകയാണെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തതായി പൊലിസ് പറഞ്ഞു.
അതേസമയം നാല് ദിവസം മുന്‍പ് വിദ്യാര്‍ഥിയുടെ പിതാവ് കോളജിലെത്തിയപ്പോള്‍ മറ്റ് വിദ്യാര്‍ഥികള്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യ സംബന്ധിച്ചുള്ള വിവരം നല്‍കിയിരുന്നു. അന്ധേരിയിലുള്ള ഫ്ളാറ്റില്‍ ഇയാള്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."