HOME
DETAILS

അറിവിന്റെ ആഘോഷമായി പ്രവേശനോത്സവങ്ങള്‍

  
backup
June 13 2018 | 06:06 AM

%e0%b4%85%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87

 

കോഴിക്കോട്: അക്ഷരങ്ങളോടു കൂട്ടുകൂടാന്‍ പുസ്തകങ്ങളും കുടകളും ബാഗുകളുമായി കുരുന്നുകള്‍ വിദ്യാലയങ്ങളിലെത്തി. നിപ ഭീതി ഒഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറന്നതോടെ മലയോര മേഖലയിലെ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ വന്‍ തിരക്ക്. പലയിടങ്ങളിലും പ്രവേശനോത്സവങ്ങള്‍ വര്‍ണാഭമാക്കാന്‍ അധ്യാപകരും പി.ടി.എ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മധുരവും ബലൂണുകളും കളിപ്പാട്ടങ്ങളുമെല്ലാം നല്‍കിയാണ് പുതിയ വിദ്യാര്‍ഥികളെ വിദ്യാലയങ്ങള്‍ വരവേറ്റത്. ചെണ്ടമേളവും ഘോഷയാത്രയും നാടന്‍ കലാരൂപങ്ങളും നാടന്‍ പാട്ടുകളുമെല്ലാം പ്രവേശനോത്സവത്തിന് കൊഴുപ്പേകി. ഫറോക്ക്: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവഗാനം ദൃശ്യവല്‍കരിച്ച് ഫാറൂഖ് എ.എല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. കവി മുരുകന്‍ കാട്ടാക്കട രചന നിര്‍വഹിച്ച് പിന്നണി ഗായിക ശ്രേയ പാടി ഹിറ്റാക്കിയ 'പുസ്തക പൂക്കളില്‍ തേന്‍ കുടിക്കാനായി ചിത്ര പതംഗങ്ങളെത്തി' എന്ന ഗാനമാണ് സ്‌കൂളിലെ നാലാം ക്ലാസിലെ കുരുന്നുകള്‍ ദ്യശ്യവല്‍കരിച്ചത്. സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ ആദ്യമായി തുടങ്ങി ഈ സ്‌കൂള്‍ സംസ്ഥാനത്ത് നേരത്തെ മാതൃകയായിട്ടുണ്ട്. സ്‌കൂള്‍ മാനേജര്‍ കെ.സി കുഞ്ഞലവി ഉത്ഘാടനം ചെയ്തു. പി.പി യൂസഫലി, വാര്‍ഡ് മെംബര്‍ കെ.സി സുലോചന, പ്രധാനാധ്യാപകന്‍ കെ.എം മുഹമ്മദുട്ടി, ജമീല ടീച്ചര്‍, ടി.എ സുലൈഖ, ജഹാംഗീര്‍ കബീര്‍ എന്നിവര്‍ പ്രസംഗിച്ചു
ചെറുവണ്ണൂര്‍ നല്ലളം ക്ലസ്റ്റര്‍തല പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ സയ്യിദ് മുഹമ്മദ് ഷമീല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിനിമാ താരങ്ങളായ അംജദ് മൂസ, പ്രകാശ് പയ്യാനക്കല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. പ്രധാനാധ്യാപകന്‍ സത്യന്‍ ഒതയോത്ത്, യു.ആര്‍.സി കോഡിനേറ്റര്‍ വിനോദ് മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് പി.ടി സിദ്ദീഖ്, സി. ലീനാദേവി, സി. അനീഷ് കുമാര്‍, രഹ്‌ന, ജിന്‍ഷ, കെ.എം ഹിഫ്‌ളുറഹ്മാന്‍ സംസാരിച്ചു.
ജി.എം.യു.പി സ്‌കൂള്‍ പ്രവേശനോത്സവം കഥാകൃത്ത് പി.കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീണ്‍ ബാങ്ക് ചുങ്കം ബ്രാഞ്ച് മാനേജര്‍ എന്‍. സുബ്രഹ്മണ്യന്‍ മുഖ്യാതിഥിയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ മൂസക്കോയ പാലത്തിങ്ങല്‍, പി.ടി.എ പ്രസിഡന്റ് ബഷീര്‍ പാണ്ടികശാല, പ്രധാനാധ്യാപകന്‍ പി. അബൂബക്കര്‍, പി.കെ ഫൈസല്‍, എ. രമാഭായ്, എസ്.വി ഷീര്‍ഷാദ്, എ.കെ സിദ്ദീഖ് സംസാരിച്ചു.
കുന്ദമംഗലം: കാരന്തൂര്‍ എസ്.ജി.എം.എ.എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ് മാമ്പ്ര അധ്യക്ഷനായി. സിനി ആര്‍ടിസ്റ്റ് വിജയന്‍ കാരന്തൂര്‍ മുഖ്യാതിഥിയായിരുന്നു. മാനേജ്‌മെന്റ് പ്രതിനിധി ഡോ. ജിത്‌ന ഷിബുലാല്‍, സീനിയര്‍ അസിസ്റ്റന്റ് കെ. ജിഷ സംസാരിച്ചു. പ്രധാനാധ്യാപിക ജി.എസ് രോഷ്മ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എം അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
ഫറോക്ക്: നല്ലൂര്‍ നാരായണ എല്‍.പി ബേസിക് സ്‌കൂളില്‍ മുന്‍ പ്രധാനാധ്യാപകന്‍ വീരമണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ടി.കെ ഫാത്തിമ ടീച്ചര്‍ ബാഗ് വിതരണവും മാഗസിന്‍ വിതരണം ഫറോക്ക് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ തിയ്യത്ത് ഉണ്ണികൃഷ്ണനും കൈപുസ്തകം വിതരണം എസ്.ആര്‍.ജി കണ്‍വീനര്‍ പി.പി മിനിമോളും നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി. ബിജു അധ്യക്ഷനായി. ടി. ശുഹൈബ ക്ലാസെടുത്തു. കൗണ്‍സിലര്‍ പി. ലത്തീഫ് സംസാരിച്ചു. പ്രധാനാധ്യാപകന്‍ ടി. സുഹൈല്‍ സ്വാഗതവും കലാ കണ്‍വീനര്‍ വല്‍സലകുമാരി നന്ദിയും പറഞ്ഞു. ആശംസ അര്‍പ്പിച്ചു.
ഇടിയങ്ങര: യു.ആര്‍.സി തല പ്രവേശനോത്സവം പരപ്പില്‍ ഗവ. എല്‍.പി. സ്‌കൂളില്‍ ജില്ലാ സബ് കലക്ടര്‍ വിഘ്‌നേശ്വരി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അഹമ്മദ്കുട്ടി വിതരണം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി.എംനിയാസ് അധ്യക്ഷനായി. സബിതാ ശേഖര്‍, കെ.എം നിസാര്‍, ഗീത, ടി.ടി സഫ്രീന, എ.ടി മൊയ്തീന്‍കോയ സംസാരിച്ചു. പി.കെ ദിനേശന്‍ സ്വാഗതവും ടി.വി മനീജ്കുമാര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലാളി ക്ഷേമ നീക്കവുമായി സഊദി; ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇനിമുതല്‍ ആഴ്ചയില്‍ ഒരിക്കല്‍ ശമ്പളത്തോടു കൂടിയ അവധി

Saudi-arabia
  •  22 days ago
No Image

അലാസ്‌കയില്‍ കാണാതായ യു.എസ് വിമാനം തകര്‍ന്ന നിലയില്‍; 10 പേര്‍ മരിച്ചു

International
  •  22 days ago
No Image

യാത്രക്കാരിക്കു നേരേ ലൈംഗികാതിക്രമം; പ്രതിയെ ഒരു വര്‍ഷം തടവിനും ശേഷം നാടുകടത്താനും ഉത്തരവിട്ട് ദുബൈ കോടതി 

uae
  •  22 days ago
No Image

പ്രിയങ്കഗാന്ധി എംപി ഇന്ന് വയനാട്ടില്‍; മൂന്ന് ദിവസം മൂന്ന് ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കും

Kerala
  •  22 days ago
No Image

എഐ ഡാറ്റ സെന്ററില്‍ 50 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ യുഎഇയും ഫ്രാന്‍സും

uae
  •  22 days ago
No Image

സിഎസ്ആര്‍ തട്ടിപ്പ് കേസ്;  പ്രതിയില്‍ നിന്ന് പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കളുടെ മൊഴിയെടുക്കും

Kerala
  •  22 days ago
No Image

സംസ്ഥാനത്ത് പകല്‍ 11 മണി മുതലുള്ള സമയങ്ങളില്‍ താപനിലയില്‍ വര്‍ധനവിന് സാധ്യത

Kerala
  •  22 days ago
No Image

എസ്.കെ.എസ് ബി.വി ഡെലിഗേറ്റ് ക്യാമ്പ് ഇന്ന്

oman
  •  22 days ago
No Image

ബജറ്റില്‍ നെല്‍കര്‍ഷകരെ അവഗണിച്ചതില്‍ നിരാശ

Kerala
  •  22 days ago
No Image

11 പേര്‍ കൊല്ലപ്പെട്ട സ്വീഡനിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  22 days ago