HOME
DETAILS

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ

  
Web Desk
March 02, 2025 | 9:52 AM

3rd Ranji Trophy title for vidharbha Disappointment for Kerala

നാഗ്പൂര്‍: കന്നി രഞ്ജി കിരീടമെന്ന സ്വപ്‌നത്തോടെ ഫൈനലിന് ഇറങ്ങിയ കേരളത്തെ സമനിലയില്‍ തളച്ച്, ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ ബലത്തില്‍ രഞ്ജി ട്രോഫി കിരീടം നേടി വിദര്‍ഭ. വിദര്‍ഭയുടെ മൂന്നാം കിരീട നേട്ടമാണിത്. ഫൈനലിന്റെ അവസാന ദിവസം വിദര്‍ഭയുടെ ഒമ്പതു വിക്കറ്റുകള്‍ വീഴ്ത്തി കളി ആവേശകരമാക്കിയെങ്കിലും പത്താമനായി ഇറങ്ങിയ യഷ് ഠാക്കൂര്‍ പ്രതിരോധത്തിന്റെ കോട്ട തീര്‍ത്തതോടെ കേരളാ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സമനിലക്ക് സമ്മതിക്കുകയായിരുന്നു. വിദര്‍ഭ 379, 375/9 , കേരളം- 342 

കരുണ്‍ നായര്‍ 295 പന്തില്‍ നിന്നും 135 റണ്‍സ് എടുത്തു. കഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടി കേരളത്തെ പ്രതിരോധത്തിലാഴ്ത്തിയ ഡാനിഷ് മലേവാര്‍ 73ഉം ദര്‍ശന്‍ നാല്‍ക്കണ്ടെ 51 റണ്‍സുമെടുത്ത് വിദര്‍ഭക്കായി തിളങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിനായി ആദിത്യ സര്‍വതെ നാലു വിക്കറ്റു വീഴ്ത്തി.

രഞ്ജിയിൽ കേരളത്തിനെതിരെ സെഞ്ച്വറിയുമായി മലയാളി താരം; കിരീട സ്വപ്നങ്ങൾ അവസാനിക്കുന്നു

ഒന്നാം ഇന്നിങ്‌സില്‍ 342 റണ്‍സിനാണ് കേരളം പുറത്തായത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 98 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 10 ഫോറുകള്‍ ആയിരുന്നു സച്ചിന്‍ നേടിയത്. ആദിത്യ സാര്‍വതെ 185 പന്തില്‍ 79 റണ്‍സും അഹമ്മദ് ഇമ്രാന്‍ 83 പന്തില്‍ 37 റണ്‍സും മുഹമ്മദ് അസ്ഹുദീന്‍ 59 പന്തില്‍ 34 റണ്‍സും നേടി. വിദര്‍യുടെ ബൗളിങ്ങില്‍ രേഖാഡെ, ഹര്‍ഷ് ദുബെ, ദാര്‍ശന്‍ നാല്‍ക്കണ്ടെ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി തിളങ്ങി. യാഷ് താക്കൂര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

അതേസമയം ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത വിദര്‍ഭ 379 റണ്‍സിനാണ് പുറത്തായത്. ഡാനിഷ് മാലേവാറിന്റെ സെഞ്ച്വറി കരുത്തിലാണ് വിദര്‍ഭ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 285 പന്തില്‍ 153 റണ്‍സാണ് താരം നേടിയത്. 15 ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതായിരുന്നു മാലേവാറിന്റെ ഇന്നിങ്‌സ്. കരുണ്‍ നായര്‍ അര്‍ദ്ധ സെഞ്ച്വറിയും നേടി മികച്ച പ്രകടനം നടത്തി. എട്ട് ഫോറുകളും ഒരു സിക്‌സും അടക്കം 188 പന്തില്‍ 86 റണ്‍സാണ് കരുണ്‍ നേടിയത്.

കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം, എംഡി നിതീഷ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി തിളങ്ങി. നെടുമന്‍കുഴി ബേസില്‍ രണ്ട് വിക്കറ്റും ജലജ് സക്‌സേന ഒരു വിക്കറ്റും സ്വന്തമാക്കി.

3rd Ranji Trophy title for vidharbha Disappointment for Kerala

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ലെ 

Kerala
  •  14 days ago
No Image

തോരാതെ പേമാരി; ഇടുക്കിയില്‍ നാളെ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി

Kerala
  •  14 days ago
No Image

യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും

uae
  •  14 days ago
No Image

ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്

Cricket
  •  14 days ago
No Image

തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി

uae
  •  14 days ago
No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  14 days ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  14 days ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  14 days ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  14 days ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  14 days ago