വീണ്ടും സിവിക്
ബ്രയോയില്‍ എണ്ണിത്തുടങ്ങിയാല്‍ സിറ്റിയില്‍ തീരും. അതാണ് ഹോണ്ട കാര്‍ മോഡലുകളുടെ ഇന്ത്യയിലെ സ്ഥിതി. സിറ്റിക്ക് അപ്പുറമുള്ള മോഡലുകളുമായി സ്‌കോഡയും വോക്‌സവാഗണും കളിക്കുമ്പോള്‍ കളത്തിനു പുറത്ത് കളി കണ്ടുനില്‍ക്കാനാണ് ഹോണ്ടയുടെ വിധി.
കാരണം പ്രീമിയം സെഗ്‌മെന്റില്‍ ഫലപ്രദമായി പൊരുതാന്‍ നല്ലൊരു മോഡല്‍ ഇന്ന് ഇന്ത്യയില്‍ ഹോണ്ടയ്ക്കില്ല എന്നതുതന്നെ. വില്‍പ്പന കുറവായതിനാല്‍ പ്രീമിയം കാറുകളായ അക്കോര്‍ഡും സിവിക്കുമെല്ലാം നേരത്തേ കമ്പനി ഇന്ത്യയില്‍നിന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍, മാറി വരുന്ന നിലവിലെ സാഹചര്യത്തില്‍ കളം മാറ്റി ചവിട്ടിനോക്കുകയാണ് ഈ ജാപ്പനീസ് വാഹന ഭീമന്‍.
ഹോണ്ടയുടെ സിവിക്കിനെ ഇന്ത്യയില്‍ വീണ്ടണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. സിറ്റിയില്‍നിന്ന് അപ്‌ഗ്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവരെ ഉള്‍പ്പെടെ ലക്ഷ്യമിട്ടാണിതെന്ന് ഹോണ്ട തന്നെ വ്യക്തമാക്കി കഴിഞ്ഞു.
കേരളത്തിലെ റോഡുകളില്‍ പഴയ മോഡല്‍ സിവിക് സാധാരണ കാഴ്ചയാണ്. മുംബൈയില്‍നിന്നും മറ്റും ചുരുങ്ങിയ വിലയ്ക്ക് കൊണ്ടുവന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയവയാണ് മിക്കവയും. എന്നാല്‍, പുതിയ സിവിക്കിന്റെ ഡിസൈന്‍ പാടെ വ്യത്യസ്തമാണ്. ഒറ്റ നോട്ടത്തില്‍ എല്ലാവരുമൊന്ന് ഞെട്ടും.
ഡിക്കിയിലേക്ക് ചരിഞ്ഞിറങ്ങുന്ന പിറകിലെ വിന്‍ഡ് സ്‌ക്രീന്‍ കാറിനൊരു കിടിലന്‍ ലുക്കാണ് നല്‍കുന്നത്. ഒരു മോഡേണ്‍ ആര്‍ട്ട് വര്‍ക്കിലെ ഡിസൈനുകള്‍ അനുസ്മരിപ്പിക്കും വിധമാണ് ബോഡി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ചുകളും കാറിന്റെ ഗാംഭീര്യം വര്‍ധിപ്പിക്കുന്നു. മുന്‍വശത്താകട്ടെ പുതിയ സിറ്റിയിലും ഹോണ്ടയുടെ മറ്റുമോഡലുകളിലും നമുക്ക് പരിചിതമായ ആ ക്രോം സ്ട്രിപ്പും കാണാം. ഒരു കാര്‍ മോഡല്‍ പരിഷ്‌കരിക്കാന്‍ തങ്ങള്‍ ഏറ്റവുമധികം ശ്രദ്ധ ചെലുത്തിയത് പത്താം തലമുറയില്‍പെട്ട പുതിയ സിവിക്കിന് വേണ്ടിയാണെന്ന് ഹോണ്ടയെപ്പോലൊരു കമ്പനി പറയുമ്പോള്‍ അത് വെറും വാക്കാവാനിടയില്ലെന്ന് എല്ലാവര്‍ക്കുമറിയാം.
നിലവിലുള്ള മോഡലിനേക്കാള്‍ 35 കിലോയോളം ഭാരം കുറവുള്ള സിവിക് പിറകിലും ഇന്‍ഡിപെന്‍ഡന്റ് സസ്‌പെന്‍ഷനോടെയാണ് എത്തുന്നത്. പുറത്തെ ഡിസൈനില്‍ കാണിച്ച കൈവിട്ടകളികള്‍ കാറിനകത്ത് ഏതായാലും ഹോണ്ട സ്വീകരിച്ചിട്ടില്ല. ഏറെക്കുറേ സാധാരണ കാറുകളുടേത് പോലുള്ള ഇന്റീരിയര്‍ ആണ് പുതിയ സിവിക്കിനും. മുന്നിലെ സീറ്റുകളുടെ മധ്യത്തിലായി പാര്‍ക്കിങ് ബ്രേക്ക് ലിവര്‍ ഇല്ലെന്നുള്ളതാണ് പ്രധാന വ്യത്യാസം. ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക് ആയത് കാരണം ഗിയര്‍ ലിവറിന് അടുത്തുള്ള ചെറിയൊരു സ്വിച്ച് മാത്രമേ ഉണ്ടണ്ടാവുകയുള്ളൂ. പാര്‍ക്കിങ് ബ്രേക്കിന്റെ സ്ഥലം സാധനങ്ങള്‍ സൂക്ഷിക്കാനായുള്ള സ്റ്റോറേജ് ബോക്‌സ് ആയിട്ടാണ്് ഹോണ്ടണ്ട ഒരുക്കിയിട്ടുള്ളത്.
ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ എത്തുന്ന സിവിക്കിന് 20 ലക്ഷത്തിനടുത്താവും വിലയെന്നാണ് കരുതുന്നത്. റോഡുകളെ ത്രസിപ്പിക്കാന്‍ 174 എച്ച്. പി കരുത്തുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമായിട്ടായിരിക്കും എത്തുക. 120 എച്ച്. പി കരുത്തുള്ള ഡീസല്‍ മോഡലും പ്രതീക്ഷിക്കാം. കാര്യം ഇതൊക്കെയാണെങ്കിലും ഹോണ്ടയോട് ഗ്രൗണ്ടണ്ട് ക്ലിയറന്‍സിന്റെ കാര്യം മറക്കാതിരിക്കാന്‍ പറയേണ്ടിവരും.
അല്ലെങ്കില്‍ പഴയ മോഡല്‍ പോലെ റോഡിലെ മുഴുവന്‍ ഹമ്പുകളുടെയും ഉയരം അളന്നായിരിക്കും പുതിയ സിവിക്കിന്റെയും യാത്ര. സിവിക്കിന് ശക്തമായ മത്സരം ഉറപ്പാക്കി ഹ്യുണ്ടായിയുടെ എലാന്‍ട്രയടക്കമുള്ള മോഡലുകളും അപ്പുറത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."