HOME
DETAILS
MAL
സൈഡ് കൊടുക്കാത്തതിന് മര്‍ദനം: കെ.ബി ഗണേഷ്കുമാറിനെതിരെ കേസെടുത്തു
backup
June 13 2018 | 14:06 PM
കൊല്ലം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കെ.ബി ഗണേഷ്കുമാര് എം.എല്‍.എയ്ക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശി അനന്തകൃഷ്ണന്റെ പരാതിയില്‍ അഞ്ചല്‍ പൊലിസാണ് കേസെടുത്തത്.
ദേഹോപദ്രവം ഏര്‍പ്പിക്കുക, ഭീഷണിപ്പെടുത്തുക എന്നിവയ്ക്കാണ് കേസെടുത്തത്.
ശബരിഗിരിയ്ക്ക് സമീപത്ത് ഒരു മരണവീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു എം.എല്‍.എ. ഇതേ മരണവീട്ടിലെത്തിയതായിരുന്നു അനന്തകൃഷ്ണനും മാതാവും. ഇവര്‍ സഞ്ചരിച്ച കാര്‍ എം.എല്‍.എയുടെ കാറിന് സൈഡ് നല്‍കിയില്ലെന്നു പറഞ്ഞ് കാറില്‍ നിന്നിറക്കിയ അനന്തകൃഷ്ണനെ എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."