HOME
DETAILS

ക്ലാറ്റ്: പുന:പരീക്ഷയില്ലെന്ന് സുപ്രിംകോടതി

  
backup
June 13 2018 | 22:06 PM

%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

ന്യൂഡല്‍ഹി: രാജ്യത്തെ നിയമ സര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ (ക്ലാറ്റ്) വീണ്ടും നടത്തേണ്ടതില്ലെന്ന് സുപ്രിംകോടതി.
എന്നാല്‍, പരീക്ഷയില്‍ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സമയം നഷ്ടമായ 400 വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാര മാര്‍ക്ക് അധികമായി നല്‍കണമെന്നും ജസ്റ്റിസുമാരായ യു.യു ലളിത്, ദീപക് ഗുപ്ത എന്നിവരടങ്ങിയ സുപ്രിംകോടതിയുടെ അവധിക്കാല ബഞ്ച് ഉത്തരവിട്ടു. ലഭിച്ച മാര്‍ക്കിന് ആനുപാതികമായി 15 മിനുറ്റ് സമയത്തില്‍ ഉത്തരം എഴുതേണ്ടിയിരുന്ന ചോദ്യങ്ങള്‍ കണക്കാക്കിയാണ് വിദ്യാര്‍ഥികള്‍ക്ക് അധിക മാര്‍ക്ക് നല്‍കുക.
ഇതിനായി പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള കൊച്ചിയിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസിന് (നുവാല്‍സ്) കോടതി നിര്‍ദേശം നല്‍കി. അധിക മാര്‍ക്ക് നല്‍കിയ പുതുക്കിയ മാര്‍ക്ക് ലിസ്റ്റ് ശനിയാഴ്ചക്കു മുന്‍പ് പുറത്തുവിടണമെന്നും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞമാസം 13ന് നടന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ സാങ്കേതിക തകരാര്‍ നേരിട്ട വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍. കേരളത്തില്‍നിന്നു ഉള്‍പ്പെടെയുള്ള 4,000 ഓളം വിദ്യാര്‍ഥികളാണ് പരാതിപ്പെട്ടതെങ്കിലും 400 പേര്‍ക്കു മാത്രമാണ് അധിക മാര്‍ക്കിന്റെ ആനുകൂല്യം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. അതേസമയം, പരീക്ഷ വീണ്ടും നടത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം കോടതി തള്ളി.
മൊത്തത്തില്‍ പുന:പരീക്ഷയുടെ ആവശ്യമില്ലെന്ന് അവധിക്കാല ബെഞ്ച് വ്യക്തമാക്കി. ക്ലാറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആദ്യഘട്ട കൗണ്‍സിലിങ് നടപടികള്‍ തുടങ്ങിയിരിക്കെയാണ് സുപ്രിംകോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. എന്നാല്‍ കൗണ്‍സിലിങ് നടപടികളെ മാര്‍ക്ക് ലിസ്റ്റ് പുതുക്കുന്നത് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കൗണ്‍സിലിങ്ങിന്റെ തുടര്‍ഘട്ടങ്ങളിലാണ് പുതുക്കിയ മാര്‍ക് ലിസ്റ്റിലുള്‍പെട്ട വിദ്യാര്‍ഥികളെ പരിഗണിക്കുക.
ഓണ്‍ലൈന്‍ പരീക്ഷയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന ആരോപണം ശരിവച്ച് സുപ്രിംകോടതി നിയമിച്ച രണ്ടംഗ സമിതി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
1899 പരീക്ഷാര്‍ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ ലോഗിന്‍ ചെയ്യേണ്ടി വന്നതായും ഇതുവഴി സമയനഷ്ടം ഉള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ ഉണ്ടായതായും കണ്ടെത്തിയ സമിതി, പരീക്ഷ വീണ്ടും നടത്തുകയോ, സമയനഷ്ടം നേരിട്ടവര്‍ക്ക് മതിയായ മാര്‍ക്ക് നല്‍കുകയോ ചെയ്യണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago