HOME
DETAILS

മുസ്‌ലിംലോകത്തെ കരയിപ്പിച്ച ചാവേര്‍ ആക്രമണങ്ങള്‍

  
backup
July 06, 2016 | 3:23 AM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

പുണ്യമാസത്തിലെ വ്രതാനുഷ്ഠാനം പരിസമാപ്തിയിലെത്തിനില്‍ക്കെ, സഊദി അറേബ്യയില്‍ മൂന്നിടത്തായി ചാവേറുകള്‍ ഭീകരാക്രമണം നടത്തിയ വാര്‍ത്ത നടുക്കത്തോടെയാണു ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ ശ്രവിച്ചത്. മദീനയില്‍ പ്രവാചകപ്പള്ളിക്കടുത്താണ് ഇതിലൊരു സ്‌ഫോടനം. ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്തും ഖത്തീഫില്‍ ഫര്‍ജ് അല്‍ ഉംറാന്‍ പള്ളിക്കു സമീപവുമാണു പൊട്ടിത്തെറിയുണ്ടായത്. 

ധാക്കയിലും ബഗ്ദാദിലുമുണ്ടായ സ്‌ഫോടനദുരന്തങ്ങള്‍ക്കു തൊട്ടടുത്ത ദിവസം മദീനയിലുണ്ടായ ഭീകരാക്രമണം ഇസ്‌ലാംമതവിശ്വാസികളെ കരയിപ്പിക്കുന്നതാണ്. പുണ്യറസൂലിന്റെ മദീനയിലെ തിരുറൗള ശരീഫിനടുത്തേയ്ക്ക് റമദാന്‍ മാസത്തില്‍പ്പോലും ആക്രമണവുമായെത്തിയ ഭീകരരെ മുസ്‌ലിംകളെന്നു പറയാനാവില്ല. ശാന്തിയുടെയും സമാധാനത്തിന്റെയും കേദാരഭൂമിയായ മദീനയെ പെരുന്നാളിനോടനുബന്ധിച്ചു ഭീകരാക്രമണവേദിയാക്കിയത് ലോകമുസ്‌ലിംകളുടെ ഹൃദയംതകര്‍ക്കാന്‍വേണ്ടിയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഐ.എസിന്റെയും അല്‍ഖാഇദയുടെയും പങ്കു തള്ളിക്കളയാവുന്നതല്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 26 ഭീകരാക്രമണങ്ങളാണു സഊദി അറേബ്യക്കു നേരിടേണ്ടിവന്നത്. കര്‍ശന നടപടികളിലൂടെ അല്‍ഖാഇദയുടെ പ്രവര്‍ത്തനങ്ങള്‍ സഊദി അറേബ്യ നിശ്ശേഷംതകര്‍ത്തതാണ്. ഐ.എസിന്റെ ഭീഷണി നിരന്തരമായി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യമാണു സഊദി അറേബ്യ.
കഴിഞ്ഞ ശനിയാഴ്ചയാണു ധാക്കയില്‍ സ്വതന്ത്രമേഖലയിലെ സ്പാനിഷ് കഫേയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഭീകരര്‍ 20 വിദേശികളെ കഴുത്തറുത്തു കൊന്നത്. തൊട്ടടുത്ത ദിവസമാണ് ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ ഇരട്ടസ്‌ഫോടനം നടന്നത്. 126 പേര്‍ മരണപ്പെട്ടതില്‍ 15 പേരും കുട്ടികളായിരുന്നു. ഇറാഖിലെ ഐ.എസ് നിയന്ത്രണത്തിലുണ്ടായിരുന്ന ഫലൂജ കഴിഞ്ഞയാഴ്ച ഇറാഖ് മോചിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ സര്‍ക്കാറിന്റെ ആഹ്ലാദം അവസാനിക്കുംമുമ്പെ പ്രതികാരം തീര്‍ക്കുകയായിരുന്നു ഭീകരര്‍. ഇറാഖിന്റെ മൂന്നിലൊന്നു ഭാഗവും ഐ.എസ് കീഴടക്കിയിട്ടും അവരെ തുരത്തുവാന്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ ഭരണകൂടത്തിനു കഴിയുന്നില്ല.
പശ്ചിമേഷ്യയിലെ ഇതര മുസ്‌ലിംരാഷ്ട്രങ്ങളിലിടപെട്ടു കുഴപ്പമുണ്ടാക്കുന്ന ഇറാഖിനു സ്വന്തം മണ്ണില്‍നിന്ന് ഐ.എസിനെ തുടച്ചുനീക്കാന്‍ കഴിയുന്നില്ല. സിറിയയിലെ ജനവിരുദ്ധ ഭരണാധികാരിയായ ബശാറുല്‍ അസദിനെ സഹായിക്കുന്ന ഇറാഖ് ഭരണകൂടം സ്വന്തം ജനതയ്ക്കു സുരക്ഷ നല്‍കുന്നതില്‍ തികഞ്ഞ പരാജയമാണ്. ഈ വര്‍ഷം ഇതുവരെ ഇറാഖില്‍ ആറു ഭീകരാക്രമണങ്ങളാണ് ഐഎസ് നടത്തിയത്.
മുസ്‌ലിംലോകം വ്രതാനുഷ്ഠാനത്തില്‍ മനസ്സും ശരീരവുമര്‍പ്പിച്ചു നില്‍ക്കുന്ന നേരത്തു മുസ്‌ലിം രാഷ്ട്രങ്ങളില്‍ മാത്രം ഐ.എസ് ഭീകരാക്രമണം നടത്തികൊണ്ടിരിക്കുന്നതു ദുരൂഹമാണ്. പുണ്യമാസത്തിന്റെ പരിപാവനതയെ കീറിമുറിക്കുന്ന ഭീകരാക്രമണങ്ങള്‍ ഒരിക്കലും ഇസ്‌ലാം മതവിശ്വാസിയില്‍നിന്നുണ്ടാവുകയില്ല. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും നിത്യപ്രതീകമായ മുഹമ്മദ് മുസ്തഫ (സ)യുടെ റൗള ശരീഫ് നിലനില്‍ക്കുന്ന മദീന നഗരിവരെ ഭീകരര്‍ ലക്ഷ്യംവയ്ക്കണമെങ്കില്‍ അതിനുപിന്നിലെ സാമ്രാജ്യത്വതാല്‍പ്പര്യമാണു തിരിച്ചറിയപ്പെടേണ്ടത്.
സുന്നി -ശീഈ സ്പര്‍ധയോ മതപരമായ ചേരിതിരിവുകളോ വംശീയവിദ്വേഷങ്ങളോ ആയിരിക്കും ഇത്തരം ഭീകരാക്രമണത്തിനുപിന്നിലെന്നു പ്രത്യക്ഷത്തില്‍ തോന്നാം? എന്നാല്‍ സാമ്രാജ്യത്വ ശക്തികളുടെ കറുത്തകരങ്ങളെ അവഗണിക്കാനാവില്ല. മുസ്‌ലിംകള്‍ക്കു രക്ഷനല്‍കാനാണ് ഇത്തരം സ്‌ഫോടനങ്ങളും ഭീകരാക്രമണങ്ങളും ഐ.എസ് നടത്തുന്നതെങ്കില്‍ പതിറ്റാണ്ടുകളായി ഫലസ്തീന്‍ ജനതയെ കൊല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുന്ന ഇസ്രാഈലിന്റെ പടിവാതില്‍ക്കലെങ്കിലും എന്തുകൊണ്ട് ഐ.എസ് എത്തിനോക്കുന്നില്ല?
ഐ.എസ് ഭീകരാക്രമണങ്ങള്‍ക്കു തടയിടാനെന്ന പേരില്‍ മുസ്‌ലിംരാഷ്ട്രങ്ങളില്‍ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ എന്നീ വന്‍ശക്തികള്‍ ബോംബിട്ട് നശിപ്പിച്ചുകൊണ്ടിരിക്കുന്നതും അഭംഗുരം തുടരുകയാണ്. സാമ്രാജ്യശക്തികളുടെ മുസ്‌ലിംരാഷ്ട്രങ്ങളിലെ ഇടപെടലുകളും സയണിസ്റ്റ് കുതന്ത്രങ്ങളും മുസ്‌ലിംകള്‍ക്കിടയില്‍ത്തന്നെയുള്ള വംശീയചേരിതിരിവുകളും എല്ലാംകൂടി ച്ചേര്‍ന്നുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ സത്യത്തില്‍ മുസ്‌ലിംലോകത്തെതന്നെയാണു നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
സാമ്രാജ്യത്വശക്തികളുടെ ഇത്തരം നിഗൂഢനീക്കങ്ങള്‍ക്കെതിരേ ഫലപ്രദമായി ഇടപെടേണ്ട അറബ് ലീഗ്‌പോലുള്ള സംഘടനകള്‍ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പരാജയമാണ്. ഇതിനാല്‍ പശ്ചിമേഷ്യ തകര്‍ച്ചയുടെ വക്കിലാണ്. പശ്ചിമേഷ്യയെ വരുതിയില്‍ നിര്‍ത്താനും ഇസ്രാഈലിനെ സംരക്ഷിക്കാനും സദാസന്നദ്ധമായി നില്‍ക്കുന്ന സാമ്രാജ്യത്വശക്തികളുടെ കുരുട്ടുബുദ്ധി പശ്ചിമേഷ്യന്‍രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ മദീനയില്‍ നടന്നതുപോലുള്ള ഭീകരാക്രമണങ്ങള്‍ ഇനിയും തുടരും. ലോകത്തെ അടക്കി ഭരിക്കാന്‍ വെമ്പല്‍കൊള്ളുന്ന വന്‍ശക്തികളുടെ ചൊല്‍പ്പടിക്കു കീഴെ അസ്തിത്വം മറന്നുകൊണ്ടുള്ള പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുടെ നിലനില്‍പ്പ് ഒരിക്കലും സുരക്ഷിതമാവുകയില്ല. ഒരു ഭീകരസംഘടനയ്ക്ക് ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പേരുനല്‍കിയതുതന്നെ ബോധപൂര്‍വമാണ്. സിറിയയില്‍നിന്നും ഇറാഖില്‍നിന്നുമാരംഭിച്ച പൈശാചികശക്തികളുടെ ആക്രമണം മുസ്‌ലിം ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യയിലൊരിടത്തും ഇസ്‌ലാമിക ഭരണമോ ജനാധിപത്യഭരണമോ അനുവദിക്കാത്ത സാമ്രാജ്യത്വശക്തികള്‍ ഈജിപ്തിലെ മുഹമ്മദ് മുര്‍സിയെ പുറംതള്ളിയതു മറക്കാറായിട്ടില്ല.
എന്തുകൊണ്ടു പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്നു മാത്രമായി ഐ.എസിലേയ്ക്കു മുസ്‌ലിം നാമധാരികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നത് ഉത്തരംകിട്ടേണ്ട ചോദ്യമാണ്. പടിഞ്ഞാറന്‍ രാഷ്ട്രങ്ങളെ മൊത്തത്തില്‍ ഇസ്‌ലാമിനെതിരേ അണിനിരത്തുന്നതിനുള്ള ഗൂഢപദ്ധതിയായിവേണം ഇതിനെ കാണാന്‍. രാഷ്ട്രങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍മാത്രം ആയുധങ്ങള്‍ ഐ.എസിന് എവിടെ നിന്നാണു കിട്ടുന്നത്. കോടിക്കണക്കിന് അമേരിക്കന്‍ ഡോളര്‍ എവിടെനിന്നാണു ലഭിക്കുന്നത്. അമേരിക്ക വിചാരിച്ചാല്‍ ഒരു നിമിഷം കൊണ്ട് തകര്‍ക്കാവുന്നതല്ലേയുള്ളൂ ഈ ഐഎസ് ഭീഷണി.
2015 ഫെബ്രുവരിയില്‍ വാഷിങ്ടണില്‍ ചേര്‍ന്ന 60 അംഗരാജ്യ ഉച്ചക്കോടിയില്‍ മുഖ്യപ്രഭാഷണം നടത്തവെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇസ്രാഈലിനെ വിശേഷിപ്പിച്ചതു ഭീകരതയുടെ ഇരയെന്നാണ്. ലോകത്തെ ഏറ്റവുംവലിയ ഭീകരരാഷ്ട്രത്തിനാണ് ഒബാമ ഈ വിശേഷണം ചാര്‍ത്തിക്കൊടുത്തത്? മക്ക കഴിഞ്ഞാല്‍ ലോകമുസ്‌ലിംകളുടെ രണ്ടാമത്തെ പുണ്യഭൂമിയായ മദീനയ്ക്കുനേരെ നടത്തിയ ഭീകരാക്രമണത്തെ എന്തുവാക്കിനാലാണ് ഒബാമ വിശേഷിപ്പിക്കുക?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  7 hours ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  7 hours ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  8 hours ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  8 hours ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  8 hours ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  8 hours ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  8 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  9 hours ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  9 hours ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  9 hours ago