HOME
DETAILS

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

  
Web Desk
March 04, 2026 | 6:23 PM

irans nuclear sites intact following us-israeli strikes confirms iaea

വിയന്ന: ഇറാനെതിരെ അമേരിക്കയും ഇസ്റാഈലും നടത്തിയ ആക്രമണങ്ങളിൽ രാജ്യത്തെ ആണവനിലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA). ഇറാനിലെ ആണവ കേന്ദ്രങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് ഐഎഇഎ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിട്ടത്.

ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇറാനിലെ ആണവ സാമഗ്രികൾ സൂക്ഷിച്ചിട്ടുള്ള ഒരു കേന്ദ്രത്തിനും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഐഎഇഎ മേധാവി റാഫേൽ ഗ്രോസി വ്യക്തമാക്കി. അതിനാൽ, നിലവിൽ ആണവ വികിരണ ഭീഷണിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മധ്യ ഇറാനിലെ ഇസ്ഫഹാനിലുള്ള നതാൻസ് ആണവനിലയത്തിന് സമീപത്തെ രണ്ട് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടിലുണ്ട്. എന്നാൽ പ്രധാന ആണവ കേന്ദ്രങ്ങളെ ഇത് ബാധിച്ചിട്ടില്ല. ബുഷെഹർ അടക്കമുള്ള മറ്റ് പ്രധാന ആണവനിലയങ്ങളെല്ലാം സുരക്ഷിതമാണെന്ന് പരിശോധനയിൽ വ്യക്തമായി.

അതേസമയം, മിഡിൽ ഈസ്റ്റിൽ സമാധാനം നിലനിർത്താനും ആണവ അപകടങ്ങൾ തടയാനും ബന്ധപ്പെട്ട കക്ഷികൾ അങ്ങേയറ്റം സംയമനം പാലിക്കണമെന്ന് റാഫേൽ ഗ്രോസി ഓർമ്മിപ്പിച്ചു.

The International Atomic Energy Agency (IAEA) has confirmed that Iran’s nuclear facilities remained undamaged following recent military strikes by the US and Israel. IAEA Director-General Rafael Grossi stated that based on an extensive analysis of the latest satellite imagery, there is no evidence of damage to buildings containing nuclear material, effectively ruling out any immediate risk of a radiological release.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അബുദബിയിൽ; ഊർജ്ജ സുരക്ഷയും പശ്ചിമേഷ്യൻ സംഘർഷവും ചർച്ചയാകും

uae
  •  4 hours ago
No Image

ലോകം തളർന്നപ്പോഴും കുതിച്ചുയർന്ന് യുഎഇ; റെക്കോർഡ് നേട്ടവുമായി ബാങ്കിങ്, പ്രോപ്പർട്ടി സെക്ടറുകൾ

uae
  •  4 hours ago
No Image

‌ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ മാറ്റം; റെസിഡൻസി സേവനങ്ങളെല്ലാം ഇനി 'സിംഗിൾ സിസ്റ്റത്തിൽ'

uae
  •  4 hours ago
No Image

കാമുകനൊപ്പം ജീവിക്കാൻ കോടതി അനുമതി; പെൺകുട്ടിയെ ബലമായി കൊണ്ടുപോകാൻ ബന്ധുക്കൾ, താമരശ്ശേരിയിൽ സംഘർഷം, പരുക്ക്

Kerala
  •  4 hours ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം 

Kerala
  •  4 hours ago
No Image

ചൈനീസ് മണ്ണിൽ ആയുഷ് കുതിപ്പ്; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഏഷ്യൻ ബാഡ്‌മിന്റൺ ഫൈനലിൽ; 59 വർഷത്തെ കാത്തിരിപ്പിന് അന്ത്യമാകുമോ?

Others
  •  5 hours ago
No Image

നാദാപുരത്ത് പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു

Kerala
  •  5 hours ago
No Image

കൊയിലാണ്ടിയിൽ പൊലിസുകാർ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 28 പേർക്ക് പരിക്ക്, ഡ്രൈവർമാർ കുടുങ്ങിയത് മണിക്കൂറുകളോളം

Kerala
  •  5 hours ago
No Image

പോക്‌സോ കേസിന് പിന്നാലെ വൈറൽ ജോഡികൾ ഒളിവിൽ; വെട്ടിലായി സിപിഎം നേതാക്കൾ , അന്വേഷണം രാഷ്ട്രീയക്കാരിലേക്കും

Kerala
  •  6 hours ago
No Image

ഇന്ധനവില കുറയുമോ അതോ എൻജിൻ പണി തരുമോ? രാജ്യത്തെ E20 പെട്രോൾ നയത്തിൽ നിങ്ങൾ അറിയേണ്ടതെല്ലാം

National
  •  6 hours ago