HOME
DETAILS

വേനല്‍ കനത്തതോടെ എലപ്പുള്ളി പഞ്ചായത്തും വരള്‍ച്ചയുടെ പിടിയില്‍

  
backup
April 05 2017 | 19:04 PM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81-2

എലപ്പുള്ളി: വേനല്‍ കനത്തതോടെ വെള്ളം കിട്ടാതെ വരണ്ടുണങ്ങുകയാണ് എലപ്പുള്ളി പഞ്ചായത്തും പരിസരങ്ങളും. ഇപ്പോള്‍ത്തന്നെ ഇതാണ് അവസ്ഥയെങ്കില്‍ വേനല്‍ കടുക്കുന്ന വരും മാസങ്ങളില്‍ ഒരു തുള്ളി വെള്ളത്തിന് എന്താണ് മാര്‍ഗമെന്നാലോചിച്ച് മനം പുകയ്ക്കുകയാണ് പ്രദേശത്തുകാര്‍. മേനോന്‍പാറ, കൗസുപാറ, കിണ്ടിമുക്കാന്‍ചള്ള, പരിക്കലൂര്‍ ചള്ള എന്നിങ്ങനെ കിഴക്കന്‍ മേഖലയിലേക്ക് നീളുന്തോറും വരള്‍ച്ചയുടെ കാഠിന്യവുമേറുന്നു. കുളങ്ങളും കിണറുകളും ശുഷ്‌കമായി.
കുഴല്‍ക്കിണറുകള്‍ പോലും വരളുന്ന കാലാവസ്ഥ. മുമ്പ് ഫെബ്രുവരി പകുതിവരെ വെള്ളമെത്തിയിരുന്ന വാളയാറിലെ കനാല്‍ ഇപ്പോള്‍ ജലസേചനവകുപ്പിന്റെ അടയാളം മാത്രമായി വറ്റിവരണ്ട് നില്‍ക്കുന്നു. ഇതിലൂടെ ഇക്കുറി കൃഷിക്ക് വെള്ളമെത്തിയില്ല. കത്തുന്ന വേനലില്‍ നാല്‍ക്കാലികള്‍ മേഞ്ഞുനടന്നിരുന്ന കോരയാര്‍ പുഴയോരങ്ങളില്‍ ഇപ്പോള്‍ ഒരു പുല്‍നാമ്പുപോലും തലപൊക്കുന്നില്ല. കനാലും പുഴയും വറ്റിയതോടെയാണ് മേഖല ഇങ്ങനെ വരണ്ടുപോയത്.
വീട്ടാവശ്യത്തിനും കൃഷിക്കും കുഴല്‍ക്കിണറുകളെയാണ് ഇവിടത്തുകാര്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഭൂഗര്‍ഭജലത്തിന്റെ അളവ് കുറഞ്ഞതോടെ ഭൂരിഭാഗം കുഴല്‍ക്കിണറുകളിലും വെള്ളമില്ലാതായി. ഇതില്‍ പഞ്ചായത്തിന്റെ കുടിവെള്ളപദ്ധതിക്കായി കുഴിച്ച കുഴല്‍ക്കിണറുകളും ഉള്‍പ്പെടുന്നു. വെള്ളമുള്ള കുഴല്‍ കിണറുകളില്‍നിന്ന് മറ്റ് സ്ഥലങ്ങളിലേക്കു കൂടി പങ്കുവെയ്‌ക്കേണ്ടി വന്നപ്പോള്‍ ഇവിടുത്തുകാര്‍ക്ക് നാലോ അഞ്ചോ ദിവസത്തില്‍ മാത്രമായി ജലവിതരണം. അതും രാത്രികാലങ്ങളില്‍ 8 നും 12 നുമിടയില്‍ രണ്ട് മണിക്കൂര്‍ പൊതുടാപ്പുകളിലെ വെള്ളത്തിനായി കാത്തുനിന്നാല്‍ നാലോ അഞ്ചോ കുടം വെള്ളം ലഭിച്ചാല്‍ ആയി.
സമാനമായ അവസ്ഥയാമ് വടകരപ്പതി, കൊഴിഞ്ഞാമ്പാറ, പിള്ളയാര്‍ കോവില്‍ ഭാഗങ്ങളിലുമുള്ളത്. ഇവിടങ്ങളില്‍ ലോറികളിലാണ് ജലവിതരണം ഇടവിട്ട ദിവസങ്ങളില്‍ നടക്കുന്നത്. ഇതുപോലെ രൂക്ഷമായ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന കിണ്ടിമുക്കാന്‍ ചള്ള, കൗസുപ്പാറ, പരിക്കില്ലുറ്റിചള്ള പ്രദേശങ്ങളില്‍ ലോറികളില്‍ വെള്ളമെത്തിക്കാത്തതില്‍ പ്രദേശവാസികള്‍ക്ക് പ്രതിഷേധമുണ്ട്. തിരഞ്ഞെടുപ്പുസമയത്ത് വോട്ടുചോദിക്കാന്‍ വന്നവരാരും ഇപ്പോള്‍ തിരിഞ്ഞു നോക്കാറില്ലെന്ന് വീട്ടമ്മമാര്‍ പരാതിപ്പെട്ടു. തക്കാളിയും മുളകും വെള്ളമില്ലാതെ വാടിക്കഴിഞ്ഞു. വാഴകള്‍ നിലം പറ്റിത്തുടങ്ങി. ഏറിയാല്‍ 2-3 ആഴ്ചകൊണ്ട് ബാക്കിയുള്ളതും വീഴും. നിസംഗതയോടെ നോക്കിനില്‍ക്കാനേ അവര്‍ക്ക് കഴിയുന്നുള്ളു.
കര്‍ഷകത്തൊഴിലാളികള്‍ക്ക് പണിയൊന്നും ഇല്ല. രണ്ടാം വിളക്ക് വെള്ളം ലഭ്യമല്ല എന്നറിഞ്ഞതോടെ ആരു കൃഷിയിറക്കിയില്ല. തോട്ടത്തില്‍ പണികള്‍ നടക്കുന്നുമില്ല. ചെറുകിട കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും കുഴല്‍ക്കിണറുകളെ ആശ്രയിച്ച് കൃഷിചെയ്യുന്നവര്‍ ഒരുപാടുണ്ടിവിടെ. വേനലില്‍ മണ്ണിനുമീതെ പച്ചപ്പ പിടിച്ചുനിര്‍ത്താന്‍ പാടുപെടുകയാണിവര്‍.
കൃഷിയോടുള്ള സ്‌നേഹം കൊണ്ടുമാത്രം വെണ്ടയും വഴുതനയും തക്കാളിയും പച്ചമുളകും വാഴയും നെല്ലുമൊക്കെ കൃഷി ചെയ്യുന്ന കുറച്ചു പേരും കൃഷിയല്ലാതെ മറ്റൊന്നും ചെയ്യാന്‍ അറിയാത്ത കുറേപ്പേരും പ്രതീക്ഷയോടെ തന്നെ ഇപ്പോഴും വിയര്‍പ്പൊഴുക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  23 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  23 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  23 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago