പൂരങ്ങളിലെ ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട്: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന്
തൃശൂര്‍: പൂരങ്ങളിലെ ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവയില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്തണമെന്നും 114 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് വാര്‍ഷികദിനമായ 11ന് സര്‍ക്കാര്‍ ഓഫിസുകളില്‍ ഔദ്യോഗിക ദുഃഖാചരണം നിര്‍ബന്ധമാക്കണമെന്നും ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വി.കെ. വെങ്കിടാചലം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2008 മുതല്‍ നിയമം ലംഘിച്ച് തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ കൈക്കൊള്ളണം. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവാര്‍ഷിക ദിനമായ 11 ന് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഔദ്യോഗിക ദുഃഖാചരണം നടത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ദിനത്തില്‍ സ്‌ഫോടകവസ്തു നിയന്ത്രണ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന പ്രതിജ്ഞ ഡി.ജി.പിയുടേയും ചീഫ് സെക്രട്ടറിയുടേയും നേതൃത്വത്തില്‍ എല്ലാ ഓഫിസുകളിലും നടത്തണം. പൂരം ആനയെഴുന്നള്ളിപ്പിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരുത്തണം. പൂരം വെടിക്കെട്ട് രാത്രി ഏഴ് മണി മുതല്‍ പത്ത് മണി വരയാക്കി നിജപ്പെടുത്തണം. ആനകളെ പീഡിപ്പിക്കുന്ന അവസ്ഥക്ക് അറുതി വരുത്തണമെന്നും നിരോധിത പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കരുതെന്നും വെങ്കിടാചലം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."