HOME
DETAILS
MAL
ജമ്മുകശ്മീര്‍ ഏറ്റുമുട്ടല്‍: സൈനികന് വീരമൃത്യു, രണ്ടു തീവ്രവാദികളെ വധിച്ചു
backup
June 14 2018 | 04:06 AM
ബന്ദിപൊര: കശ്മീര്‍ ബന്ദിപൊര ജില്ലയിലെ വനമേഖലയില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. രണ്ടു തീവ്രവാദികളെ സൈന്യം വധിക്കുകയും ചെയ്തു.
ബള്ളറ്റ് കൊണ്ടാണ് സൈനികന്‍ മരിച്ചത്. ഗുരുതര നിലയില്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞയാഴ്ചയാണ് ഈ മേഖലയില്‍ സൈനിക ഓപ്പറേഷന്‍ തുടങ്ങിയത്. പനാര്‍ മേഖലയിലെ റയ്‌നാര്‍ വനത്തില്‍ ചെറിയ വെടിവയ്പ്പുകളോടെയായിരുന്നു തുടക്കം. പിന്നീട് കൂടുതല്‍ സൈനിക സന്നാഹത്തോടെ നടത്തുന്ന ഏറ്റുമുട്ടല്‍ തുടര്‍ച്ചയായ ആറാം ദിവസവും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."