HOME
DETAILS

യുവാവ് കുത്തേറ്റു മരിച്ചു; പ്രതികള്‍ കീഴടങ്ങി

  
backup
July 06 2016 | 03:07 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

കരുളായി: വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. മൂത്തേടം വെള്ളാരമുണ്ടണ്ട വട്ടപ്പാടം കുഞ്ഞിമുഹമ്മദിന്റെ മകന്‍ കോര്‍മത്ത് മുഹമ്മദ് ഷബീര്‍(22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കരുളായി പിലാക്കോട്ടുപാടത്താണ് സംഭവം. സംഭവത്തിലെ പ്രതികളായ കരുളായി കൊളവട്ടം സ്വദേശി പണിക്കേവീട്ടില്‍ മുനീര്‍, കരുളായി പിലാക്കോട്ടുപാടം താഴത്തേപീടിക റസാഖ്, മുഹസീര്‍ എന്നിവര്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി.

കാറിനു സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കരുളായി വാരിക്കല്‍ പ്രദേശത്തുള്ള യുവാക്കളും പ്രതികളും തമ്മില്‍ തര്‍ക്കവും അടിപിടിയുമുണ്ടായിരുന്നു. ഇതില്‍ പരുക്കേറ്റവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലിസിന്റെ മധ്യസ്ഥതയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇവരില്‍ ഒരു സംഘം ഇന്നലെ പിലാക്കോട്ടുപാടം യത്തീംഖാനയുടെ മുന്നില്‍വച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറ് വീണ്ടും തടയുകയായിരുന്നു. ഇതിനിടെയാണ് ഷബീറിന് കുത്തേറ്റതെന്നു പൊലിസ് പറഞ്ഞു. പ്രതിയായ മുനീറിനും പരിക്കേറ്റിട്ടുണ്ട്. ഷബീറിനു കുത്തേറ്റതോടെ സംഘാംഗങ്ങള്‍ ചിതറിയോടിയിരുന്നു. തുടര്‍ന്നു സംഘത്തില്‍പ്പെട്ട ഒരാള്‍ കുത്തേറ്റ ഷബീറിനെ ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ടണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അവശനായി റോഡിലേക്കു മറിഞ്ഞുവീണു. തുടര്‍ന്നു നാട്ടുകാരാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.ടി ബാലന്‍ എന്നിവര്‍ ജില്ലാ ആശുപത്രിയും സംഭവസ്ഥലവും സന്ദര്‍ശിച്ചു. ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പുനടത്തി. കരുളായിയിലെ തുണിക്കടയിലെ സെയില്‍സ്മാനായിരുന്നു കൊല്ലപ്പെട്ട ഷബീര്‍. മാതാവ്: മുണ്ടേ@ാടന്‍ സക്കീന. സഹോദരങ്ങള്‍ സജ്‌ന, ഷഫീഖ്, ഷഹിന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago