HOME
DETAILS

ബാര്‍കോഴ: മാണിക്ക് അനുകൂല നിയമോപദേശം നല്‍കിയ അഭിഭാഷകനെ നീക്കി

  
backup
July 06 2016 | 03:07 AM

%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%b4-%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%95%e0%b5%82

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ വിജിലന്‍സിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വക്കം ജി.ശശീന്ദ്രനെ ഒഴിവാക്കാന്‍ തീരുമാനം. പകരം വിജിലന്‍സ് ലീഗല്‍ അഡ്വസൈര്‍ സി.സി അഗസ്റ്റിനായിരിക്കും കോടതിയില്‍ ഹാജരാകുക. കേസിന്റെ തുടര്‍വാദം ഈമാസം 12ന് നടക്കാനിരിക്കെയാണ് ശശീന്ദ്രനെ ഒഴിവാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ബാര്‍കോഴ ആരോപണം ഉയര്‍ന്ന നാളുകളില്‍ കെ.എം മാണിക്കെതിരേ കേസെടുക്കാന്‍ സാധിക്കില്ലെന്നുകാട്ടി ശശീന്ദ്രന്‍ നിയമോപദേശം നല്‍കിയത് വന്‍വിവാദം ഉയര്‍ത്തിയിരുന്നു. എന്നാല്‍ മാണിക്കെതിരേ പ്രഥമദൃഷ്ട്യാ കേസെടുക്കാമെന്ന അഭിപ്രായമായിരുന്നു സി.സി അഗസ്റ്റിന്‍ നല്‍കിയത്.
കഴിഞ്ഞതവണ നടന്ന വിചാരണയ്ക്കിടെ ബാര്‍കോഴക്കേസ് അവസാനിപ്പിക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ അന്നത്ത പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, വി.എസ് സുനില്‍കുമാര്‍ എം.എല്‍.എ, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുടങ്ങിയവര്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ബാര്‍കോഴകേസില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിലപാടുകള്‍ തള്ളിയാണ് അന്നത്തെ ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ: അംഗീകാരമില്ലാതെ ദേശീയ ചിഹ്നങ്ങളുടെയും പൊതു വ്യക്തികളുടെയും എഐ ദുരുപയോഗത്തിന് തടയിട്ടു

uae
  •  19 days ago
No Image

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; നിധിൻ അഗർവാൾ പുതിയ ഫയർഫോഴ്സ് മേധാവി

Kerala
  •  19 days ago
No Image

യുവതിയുടേത് കരുതിക്കൂട്ടിയുള്ള പ്രതികാര പരാതി; ബലാത്സംഗ കേസിൽ എഫ്ഐആർ റദ്ദാക്കി സുപ്രീംകോടതി

crime
  •  19 days ago
No Image

എഐ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി യുഎഇ മീഡിയ കൗൺസിൽ 

uae
  •  19 days ago
No Image

നടുറോഡിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ ഗവൺമെന്റ് പ്ലീഡർക്ക് ഒരു വർഷം തടവുശിക്ഷ

crime
  •  19 days ago
No Image

ഫലസ്തീൻ വിഷയം മനുഷ്യത്വത്തിന്റെ വിഷയമാണെന്ന് ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേശ്

Kerala
  •  19 days ago
No Image

ഇത് പുതു ചരിത്രം; സുബ്രതോകപ്പിൽ മുത്തമിട്ട് കേരളം

Football
  •  19 days ago
No Image

കെ.എം. ഷാജഹാൻ പൊലിസ് കസ്റ്റഡിയിൽ; കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ അറസ്റ്റ്

Kerala
  •  19 days ago
No Image

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ തയാറെന്ന് ഇറ്റലി; പക്ഷേ ഈ വ്യവസ്ഥകള്‍ പാലിക്കണം

International
  •  19 days ago
No Image

ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹുവിന് യാത്രാ വിലക്ക് ഏർപ്പെടുത്തി സ്ലൊവേനിയ

International
  •  19 days ago