അനില്‍ അക്കരക്കെതിരെ ഡി.വൈ.എഫ്.ഐ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അട്ടിമറിക്കുന്നതായി പരാതി
വടക്കാഞ്ചേരി: ഇടത് മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ അനില്‍ അക്കര എം.എല്‍.എ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റി രംഗത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ എം.എല്‍.എ തയ്യാറാകുന്നില്ല. ഇത് മൂലം ഏറെ മാതൃകാപരമായ പദ്ധതി വടക്കാഞ്ചേരിയില്‍ കടുത്ത പ്രതിസന്ധിയിലാണ്.
യു.ഡി.എഫ് അനുകൂല അധ്യാപക സംഘടനകളോടും, ഉദ്യോഗസ്ഥരോടും മെല്ലേ പോക്ക് സമീപനം സ്വീകരിക്കാനാണ് എം.എല്‍.എ ആവശ്യപ്പെടുന്നത്. ഇത് സ്വകാര്യ വിദ്യാഭ്യാസ ലോബിയെ സഹായിക്കുന്നതിന് വേണ്ടിയുള്ള നീക്കമാണ്. ഹരിത കേരളം പദ്ധതിയോടും എം.എല്‍.എ പുറം തിരിഞ്ഞ് നില്‍ക്കുകയാണെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാനാണ് ശ്രദ്ധ. ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കാനും സംഘടന തീരുമാനമെടുത്തു. ബ്ലോക്ക് സെക്രട്ടറി എം.ജെ ബിനോയ്, ടി.കെ ശിവന്‍, പി.ജി സനീഷ്, കെ.ആര്‍ രൂപേഷ്, എം.നന്ദീഷ്, വി.എം അബ്ദുള്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."