എളങ്കുന്നപ്പുഴ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം: കൊടിക്കുന്നില്‍ സുരേഷ് എം.പി
കൊച്ചി: എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റും പട്ടിക ജാതിക്കാരനുമായ വി.കെ കൃഷ്ണനെ ബോട്ടില്‍ നിന്നും വീണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. സി.പി.എം നേതൃത്വത്തിന്റെ കടുത്ത പീഢനങ്ങള്‍ക്കും ജാതിയമായ വിവേചനങ്ങള്‍ക്കും ഇരയായ കൃഷ്ണന്‍ ബോട്ടില്‍ നിന്നും വീണ് കാണാതായതിന്റെ പിന്നില്‍ സി.പി.എമ്മിന്റെ കറുത്ത കൈകള്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. .
കാണാതായ വി.കെ. കൃഷ്ണന്റെ ബന്ധുക്കള്‍ സി.പി.എം നേതാക്കന്മാരെ കുറ്റപ്പെടുത്തി കൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്. സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വം കഴിഞ്ഞ ഏറെ നാളുകളായി കൃഷ്ണനെ പലതരത്തിലും ആക്രമിക്കുകയും അദ്ദേഹത്തിന് ഊരുവിലക്ക് ഏര്‍പ്പെടുത്തി പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ തകര്‍ക്കാന്‍ ശ്രമിച്ചു വരികയുമായിരുന്നു.
സി.പി.എമ്മിന് ഇഷ്ടമില്ലാത്തവരേയും വരുതിക്ക് നില്‍ക്കാത്ത ആളുകളേയും ഇല്ലായ്മ ചെയ്യുകയെന്നതാണ് കൃഷ്ണന്റെ കാര്യത്തിലുമുണ്ടായിരിക്കുന്നത്.
വി.കെ.കൃഷ്ണന്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പട്ടികജാതി പട്ടികവര്‍ഗ്ഗ ഫണ്ട് വകമാറ്റി ചെലവഴിച്ച് പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് വിനിയോഗിക്കാത്തതു കൊണ്ടാണ് വി.കെ. കൃഷ്ണനെ സി.പി.എം പ്രദേശിക നേതൃത്വം അനഭിമതനായി പ്രഖ്യാപിച്ചതും പീഡനങ്ങള്‍ നടത്തിക്കൊണ്ടിരുന്നതും. കാണാതായ വി.കെ. കൃഷ്ണന്റെ ബന്ധുക്കള്‍ സി.പി.എം. പ്രാദേശിക നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംഭവം സ്വാഭാവിക മരണമോ, ആത്മഹത്യയാക്കി മാറ്റി തടിയൂരാനുള്ള സി.പി.എമ്മിന്റെ ശ്രമം അനുവദിക്കാന്‍ പാടില്ല.
ഭരണ സ്വാധീനം ഉപയോഗിച്ച് പൊലിസിനെ സ്വന്തം വരുതിയിലാക്കിയും വി.കെ. കൃഷ്ണന്റെ ദുരൂഹ സാഹചര്യത്തിലുള്ള തിരോധാനത്തില്‍ നിന്നും രക്ഷപെടാന്‍ സി.പി.എം കള്ളക്കഥകള്‍ പ്രചരിപ്പിച്ച് തുടങ്ങിയിരിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. കേരളത്തിലുടനീളം ദലിതരേയും പട്ടികജാതി ജനവിഭാഗങ്ങളേയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സി.പി.എം. തങ്ങളുടെ താളത്തിനൊത്ത് തുള്ളാത്ത ദലിത് നേതാക്കളെ ക്രൂരമായി പീഢിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന നടപടി ഇപ്പോഴും കേരളത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ പിണറായി വിജയന്റെ ഭരണത്തിന്‍ കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് സി.പി.എമ്മില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും രക്ഷയില്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എളങ്കുന്നപ്പുഴ സംഭവത്തില്‍ ശക്തിയായ പ്രതിഷേധം പട്ടികജാതി ജനവിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."