പൂപ്പാറയില്‍ യുവ ഗുണ്ടാസംഘത്തിന്റെ വിളയാട്ടം; 10 പേര് അറസ്റ്റില്‍
രാജാക്കാട്: പൂപ്പാറയില്‍ യുവ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. ബൈക്കില്‍ അമിത വേഗതിയില്‍ പോയത് ചോദ്യം ചെയ്ത ഗൃഹനാഥനും വീട്ടമ്മയ്ക്കും മര്‍ദ്ദനമേറ്റു. വടിവാളടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ സംഘം പൊലിസിനേയും അക്രമിച്ചു.
അക്രമണത്തില്‍ മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ 10 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. രാജാക്കാട് തേക്കുങ്കല്‍ മുരളിയുടെ മകന് അബീഷ് (24), പാറത്തോട് കിഴക്കേല്‍ വിദ്ധ്യാധരന്‍ മകന് വിശാഖ് (19), ചെമ്മണ്ണാര്‍ ഐക്കരയില്‍ മാത്യുവിന്റെ മകന് ഡെന്നീസ് (19), രാജകുമാരി കുരുവിളാ സിറ്റി മോളേക്കുടിയില്‍ ഗോപാലന് മകന് രാഹുല്‍ (17), കുളപ്പാറച്ചാല്‍ പുത്തേട്ട് ബെന്നിയുടെ മകന് ജിനേഷ് (19), കുളപ്പാറച്ചാല്‍ കൊട്ടയില്‍ ആന്റണി മകന് അമല്‍ (21), രാജകുമാരി നോര്‍ത്ത് മോളേക്കുടിയില്‍ ഗോകുല്‍ (20), രാജകുമാരി സൗത്ത് കാട്ടാന്‍കുടിയില്‍ സോമന് മകന് ജിഷ്ണു (23), രാജകുമാരി മക്കത്ത് ജെസ്റ്റിന് മകന് ഡോണ്‍ (18), കുളപ്പാറച്ചാല്‍ പുത്തന്‍പുരയില്‍ ജോസഫ് മകന് ലിജോ (21) എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ചൊവ്വാഴ്ച്ച ഉച്ചയോടെ കുളപ്പാറച്ചാല്‍ സ്വദേശിയായ ലിജോ പൂപ്പാറ മുള്ളംതണ്ടിലെ ബിവറേജിന് സമീപം അമിത വേഗതയില്‍ ബൈക്കുമായി അപകടത്തില്‍പ്പെട്ടു. സമീപവാസിയായ നാരായണന് (65) ഇത് ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് കാരണമായത്.
തുടര്‍ന്ന് ലിജോ ചികിത്സ തേടിയതിന് ശേഷം സുഹൃത്തുക്കളെ വിളിച്ച് വരുത്തുകയും വടിവാള്‍, കത്തി, കമ്പിവടി അടക്കമുള്ള മാരകായുധങ്ങളുമായി തിരിച്ചെത്തി നാരായണന്റെ വീട്ടില്‍ കയറി ഇദ്ദേഹത്തേയും ഭാര്യ ശകുന്തളയെ (60)യും മര്‍ദ്ദിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഇതില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."