പേരാമ്പ്രയെ കണ്ണൂര്‍ മോഡലാക്കാന്‍ അനുവദിക്കില്ല: മുസ്‌ലിം ലീഗ്
പേരാമ്പ്ര: പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും ഭരണത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ട് കണ്ണൂര്‍ മോഡല്‍ നടപ്പിലാക്കാനുള്ള സി.പി.എം നീക്കത്തെ ചെറുക്കുമെന്നു പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി മുന്നറിയിപ്പു നല്‍കി.
അക്രമത്തിനെതിരേ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പാലേരിയിലും കിഴക്കന്‍ പേരാമ്പ്രയിലും സി.പി.എം ആക്രമണത്തെ തുടര്‍ന്ന് സമാധാനാന്തരീക്ഷം തകര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ പേരാമ്പ്രയിലും ഇതേ രീതിയില്‍ അക്രമം അഴിച്ചുവിടുകയാണ്.
ഭരണകക്ഷിയായ സി.പി.എം പൊലിസിന്റെ ഒത്താശയോട് കൂടിയാണ് അക്രമങ്ങള്‍ നടത്തുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് നിയോജക മണ്ഡലം കമ്മറ്റി ഓഫിസ് എറിഞ്ഞു തകര്‍ത്തത്. ആംബുലന്‍സ് ഡ്രൈവറെ അക്രമിച്ച സംഭവവും കണ്ണൂര്‍ മോഡല്‍ അക്രമം പേരാമ്പ്രയില്‍ നടപ്പിലാക്കുന്നു എന്നതിന് ഉദാഹരണമാണെന്നു യോഗം വിലയിരുത്തി.
എസ്.കെ അസ്സയിനാര്‍ അധ്യക്ഷനായി. സി.പി.എ അസീസ്, കല്ലൂര്‍ മുഹമ്മദലി, ഒ. മമ്മു, എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, പി.ടി അഷ്‌റഫ്, കെ. കുഞ്ഞലവി, ടി.പി മുഹമ്മദ്, ആവള ഹമീദ്, പുതുക്കുടി അബ്ദുറഹിമാന്‍, ഇ. ഷാഹി, എം.കെ.സി കുട്ട്യാലി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."