മാതാവ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി; മോദി മന്ത്രിയാക്കി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ അനുപ്രിയ പട്ടേലിനിത് മാതാവിനോടുള്ള മധുരപ്രതികാരം. അപ്നാദളിലുണ്ടായ അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് മാതാവ് കൃഷ്ണപട്ടേല്‍ അനുപ്രിയയെ പാര്‍ട്ടിയില്‍നിന്ന് ആറുവര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു. ഇതിനിടെയാണ് മോദി മന്ത്രിസഭയില്‍ അനുപ്രിയ സ്ഥാനംപിടിക്കുന്നത്. പിതാവ് സോനെലാല്‍ പട്ടേലാണ് 1994ല്‍ അപ്നാദള്‍ സ്ഥാപിച്ചത്. 2009ല്‍ ഇദ്ദേഹം റോഡപകടത്തില്‍ മരിച്ചതോടെയാണ് പാര്‍ട്ടിയില്‍ അധികാരത്തര്‍ക്കം ആരംഭിച്ചത്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ മണ്ഡലത്തില്‍ നിന്നാണ് അനുപ്രിയ ലോക്സഭയിലെത്തിയത്. പ്രധാനമന്ത്രി തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ സന്തോഷമുണ്ടെന്ന് മന്ത്രിയായി സ്ഥാനമേറ്റെടുത്തശേഷം അനുപ്രിയ പറഞ്ഞു. പിന്നോക്ക സമുദായമായ കുര്‍മ വിഭാഗക്കാരിയാണ് ഇവര്‍. സൈക്കോളജിയില്‍ ബിരുദവും എം.ബി.എയും നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."