ഇന്ത്യയും പാകിസ്താനും സംഘര്‍ഷാവസ്ഥ ലഘൂകരിക്കണം: ഇ.യു
ലണ്ടന്‍: പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഇന്ത്യക്കും പാകിസ്താനും ഇടയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍(ഇ.യു) ആവശ്യപ്പെട്ടു. പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മേധാവി മരിയ മുഗീനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
തര്‍ക്കങ്ങള്‍ കുറയ്ക്കാനായി ഇന്ത്യക്കും പാകിസ്താനും ഇടയില്‍ ചര്‍ച്ചയ്ക്കു പ്രാധാന്യം നല്‍കുകയെന്നതാണ് യൂറോപ്യന്‍ യൂനിയന്റെ എന്നത്തേയും നയമെന്ന് അവര്‍ പറഞ്ഞു. ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എന്‍ നിരോധിച്ച സംഘടനകളെ മാത്രമല്ല, കൂട്ടമായും തനിച്ചും ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്ന സര്‍വ സംഘങ്ങള്‍ക്കെതിരേയും നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യക്കും പാകിസ്താനും ഇടയിലുണ്ടാവുന്ന സംഘര്‍ഷാവസ്ഥ മേഖലയിലെ സമാധാനത്തിനു തടസമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ അഭിപ്രായപ്പെട്ടു. ഇന്നലെ വാങ് യീയുമായും പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഫോണിലൂടെ ചര്‍ച്ചനടത്തിയിരുന്നു. ഇന്ത്യയുമായുള്ള പ്രശ്‌നത്തില്‍ ഒരിക്കലൂടെ പാകിസ്താനുള്ള പിന്തുണ വാങ് യീ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. എന്നാല്‍, മേഖലയിലെ പ്രശ്‌നം ഗുരുതരമാണെന്നും അത് എത്രയും വേഗം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പാകിസ്താനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."