തദ്ദേശവാസികള്‍ക്ക് ജോലി നല്‍കുമെന്ന ഉറപ്പ് പാലിച്ചില്ല: ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ സംസ്‌കരണം തടഞ്ഞു
കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ ട്രഞ്ചിങ് ഗ്രൗണ്ടിലേക്കുള്ള മാലിന്യ സംസ്‌കരണം സ്ത്രീകളുടെ നേതൃത്വത്തില്‍ തടഞ്ഞു.
ഇന്നലെ രാവിലെയാണ് ഒന്‍പത്, 10 വാര്‍ഡുകളിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ ട്രഞ്ചിങ് ഗ്രൗണ്ടിന്റെ പ്രവര്‍ത്തനം ഗേറ്റ് അടച്ചുപൂട്ടി തടഞ്ഞത്. മാലിന്യവുമായി എത്തിയ ലോറിയും സ്ത്രീകള്‍ തടഞ്ഞു. ട്രഞ്ചിങ് ഗ്രൗണ്ട് നവീകരിച്ചപ്പോള്‍ ഇവിടെ തൊഴിലാളി നിയമനത്തില്‍ തദ്ദേശവാസികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് നഗരസഭ ചെയര്‍മാന്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ 43 തൊഴിലാളികളെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിയമിച്ചപ്പോള്‍ തദ്ദേശവാസികളില്‍ ഒരാള്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്.ട്രഞ്ചിങ് ഗ്രൗണ്ട് പ്രവര്‍ത്തനഫലമാകുമ്പോള്‍ ഇതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടി വരുന്നത് പ്രദേശത്തെ 9, 10 വാര്‍ഡുകളിലെ താമസക്കാരായത് കൊണ്ട് നവീകരണ സമയത്ത് തന്നെ ഇതിനെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
അന്ന് നഗരസഭ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തൊഴിലാളി നിയമനത്തില്‍ തദ്ദേശവാസികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഉറപ്പ് നല്‍കിയത്. എന്നാല്‍, ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇവിടേക്ക് പുറമെ നിന്നുള്ള ആളുകളെ തൊഴിലാളികളായി നിയമിച്ചത്. പുറത്തു നിന്നുള്ള തൊഴിലാളികളെ ഉപയോഗിച്ച് ട്രഞ്ചിങ് ഗ്രൗണ്ട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് തദ്ദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."